ഇരുപത്തിയേഴാമത് ഐഎഫ് എഫ്കെയുടെ ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഇറാനിയൻ സംവിധായിക മഹനാസ് മൊഹമ്മദിക്ക് സമ്മാനിക്കും. ഭരണകൂടത്തിന്റെ അനിഷ്ടത്തിന് പാത്രമായി ജയിൽ ശിക്ഷ വരെ അനുഭവിച്ച വ്യക്തിയാണ് ഇറാനിലെ സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന മഹനാസ് മൊഹമ്മദി. അവാർഡ് സ്വീകരിക്കാൻ കേരളത്തിലെത്തുമെന്ന് മഹനാസ് അറിയിച്ചിട്ടുണ്ട്.
ഇത്തവണത്തെ ചലച്ചിത്ര മേളയിലേക്ക് 800 എൻട്രികളാണ് ലഭിച്ചത്. ഇന്റർനാഷണൽ സിനിമ മത്സര വിഭാഗത്തിലെ എല്ലാ ചിത്രങ്ങളുടെയും ഇന്ത്യൻ പ്രീമിയറായിരിക്കും ഇത്തവണത്തെ പ്രത്യേകത. മാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിഭാഗവും ഉണ്ടാവും. കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡ് പ്രദർശിപ്പിക്കും. സംഘാടക സമിതി രൂപീകരണയോഗം സാംസ്കാരിക മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഐഎഫ്എഫ്കെ മോഷൻ ടീസർ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
English Summary: IFFK Spirit of Cinema Award to Mahanas Mohammad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.