28 April 2024, Sunday

Related news

December 15, 2023
December 15, 2023
December 14, 2023
December 11, 2023
December 10, 2023
December 8, 2023
December 8, 2023
December 7, 2023
November 28, 2023
November 22, 2023

28-ാമത് ഐഎഫ്എഫ്‌കെ ലൈഫ്‌ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ക്രിസ്റ്റോഫ് സനൂസിക്ക്

മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം
Janayugom Webdesk
തിരുവനന്തപുരം
November 22, 2023 10:42 pm

28-ാമത് ഐഎഫ്എഫ്‌കെ യിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത പോളിഷ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. യൂറോപ്യന്‍ സിനിമയിലെ അതികായനായ സനൂസിയുടെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പെര്‍ഫക്റ്റ് നമ്പര്‍, ദ ഇല്യുമിനേഷന്‍, ദ കോണ്‍ട്രാക്റ്റ്, ദ സ്പൈറല്‍, ഫോറിന്‍ ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 15ന് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ജീവിതം, മരണം, വിശ്വാസം, ധാര്‍മ്മികത, സ്വാതന്ത്ര്യം, അസ്തിത്വം, വാര്‍ധക്യം എന്നിവയെ സംബന്ധിച്ച ആകുലതകളും ഉത്കണ്ഠകളും പങ്കുവയ്ക്കുന്നവയാണ് സനൂസിയുടെ ചിത്രങ്ങള്‍. 1939ല്‍ വാഴ്സയില്‍ ജനിച്ച സനൂസി പോളണ്ടിലെ ലോഡ്സിലെ നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദം നേടി. 1966 ല്‍ സംവിധാനം ചെയ്ത ‘ഡത്തെ് ഓഫ് എ പ്രോവിന്‍ഷ്യല്‍ അദ്ദേഹത്തിന്റെ ഡിപ്ലോമ ഫിലിം ആയിരുന്നു. വിശുദ്ധി, അശുദ്ധി, യൗവനം, വാര്‍ധക്യം, ജീവിതം, മരണം എന്നീ പ്രമേയങ്ങളിലൂടെ കടന്നുപോവുന്ന ഈ ഹ്രസ്വചിത്രം അദ്ദേഹത്തിന്റെ പില്‍ക്കാല ചലച്ചിത്ര ജീവിതത്തിന്റെ ദിശാസൂചിയായി. 

ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം ‘ദ സ്ട്രക്ചര്‍ ഓഫ് ക്രിസ്റ്റല്‍’ പോളിഷ് സിനിമയിലെ മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. എഴുപതുകളിലാണ് സനൂസിയുടെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പിറവി കൊണ്ടത്. ദ ഇല്യുമിനിഷേന്‍ (1973), കമോഫ്ളാഷ് (1976), ഫാമിലി ലൈഫ് (1970), സ്പൈറല്‍ (1978) എന്നിവ ഇതില്‍പ്പെടുന്നു. ‘ലൈഫ് ഏസ് എ ഫാറ്റല്‍ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ്(1999),ഫോറിന്‍ ബോഡി (2014), എഥര്‍ (2018), ദ പെര്‍ഫക്റ്റ് നമ്പര്‍ (2022) എന്നിവയാണ് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങള്‍. 1984ലെ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ ചിത്രമാണ് ‘എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍’. ‘ദ കോണ്‍സ്റ്റന്റ് ഫാക്ടര്‍’ കാന്‍ ചലച്ചിത്രമേളയില്‍ പ്രത്യേകജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. 

Eng­lish Summary:28th IFFK Life­time Achieve­ment Award to Christoph Sanusi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.