7 May 2024, Tuesday

Related news

May 7, 2024
May 5, 2024
May 4, 2024
May 3, 2024
May 3, 2024
May 2, 2024
April 28, 2024
April 25, 2024
April 23, 2024
April 22, 2024

ട്രെയിനില്‍വച്ച് സഹോദരിമാര്‍ക്കു നേരെ അശ്ലീലപ്രദര്‍ശനം: ഭിന്നശേഷിക്കാരനായ പ്രതിയെ പിടികൂടി

Janayugom Webdesk
തിരുവനന്തപുരം
November 5, 2022 6:31 pm

ട്രെയിനില്‍വച്ച് കോളജ് വിദ്യാര്‍ത്ഥിനികളായ സഹോദരിമാര്‍ക്ക് നേരെ അശ്ലീലപ്രദര്‍ശനം നടത്തിയ ഭിന്നശേഷിക്കാരനായ പ്രതിയെ പിടികൂടി. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്രചെയ്ത സഹോദരിമാര്‍ക്കാണ് ദുരനുഭവമുണ്ടായത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് തീവണ്ടിയില്‍ കയറിയ ഭിന്നശേഷിക്കാരനായ ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികചേഷ്ടകള്‍ കാണിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ഇത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. വീഡിയോ പകര്‍ത്തിയെന്ന് മനസിലാക്കിയ പ്രതി പിന്നീട് കടന്നുകളഞ്ഞിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

Eng­lish Sum­ma­ry: exhi­bi­tion­ism against sis­ters in a train, sus­pect was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.