8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
August 26, 2024
August 19, 2024
August 18, 2024
August 17, 2024
August 15, 2024

പതിനാറുവയസ്സുകാരി ഗര്‍ഭിണി : സുഹൃത്തായ പതിനേഴുകാരൻ പത്തനംതിട്ടയില്‍ അറസ്റ്റില്‍

Janayugom Webdesk
പത്തനംതിട്ട
November 7, 2022 7:31 pm

പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പ്ലസ്ടു വിദ്യാര്‍ഥിയായ 17‑കാരന്റെ പേര് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ ആണ്‍സുഹൃത്തിനെ ആറന്മുള പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

പെണ്‍കുട്ടിയും 17‑കാരനും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. 2018 ഏപ്രില്‍ മുതല്‍ ഇരുവരും സൗഹൃദത്തിലാണ്. 2019‑ലാണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലും വീട്ടില്‍ വെച്ചും പീഡിപ്പിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള 17‑കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയശേഷം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.

Eng­lish Sum­ma­ry: 16-year-old girl preg­nant: 17-year-old friend arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.