21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 1, 2025
March 28, 2025
March 24, 2025
March 22, 2025
March 17, 2025
March 14, 2025
February 26, 2025
February 11, 2025
February 10, 2025

കൊച്ചിയിൽ മോഡലിനെ കൂട്ടബലാ ത്സംഗം ചെയ്ത കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Janayugom Webdesk
കൊച്ചി
November 19, 2022 8:52 am

കൊച്ചിയിൽ മോഡലായ യുവതിയെ കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ സുഹൃത്തും മോഡലുമായ രാജസ്ഥാൻകാരി ആണ് പീഡനത്തിന് ഒത്താശ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നു.

ബാറില്‍ നടന്ന ടിജെ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലായ മോഡലിനെ മൂന്ന് യുവാക്കൾക്കൊപ്പം കാറിൽ കയറ്റിവിട്ടത് രാജസ്ഥാൻകാരിയായ സുഹൃത്താണ്. ഇവരാണ് ആണ് പീഡനത്തിന് ഒത്താശ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച അര്‍ദ്ധരാത്രി നടന്ന സംഭവത്തില്‍ യുവതി ഇന്നലെയാണ് പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് വൈകിട്ടോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനൊടുവില്‍ പൊലീസ് ഇന്നലെ വൈകിട്ടോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

മദ്യലഹരിയിലാണ് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. വ്യാഴാഴ്ച എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. പത്ത് മണിയോടെ യുവതി ബാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് യുവതിയെ താമസസ്ഥലത്തേക്ക് എത്തിക്കാം എന്ന് പറഞ്ഞ് യുവാക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സുഹൃത്തായ സ്ത്രീ ഈ കാറില്‍ കയറിയിരുന്നില്ല. 

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവില്‍ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു. യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി. യുവതി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

Eng­lish Summary:A case of gang rape of a mod­el in Kochi; The accused will be pro­duced in court today
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.