20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 14, 2025
April 13, 2025
April 13, 2025
April 12, 2025
April 12, 2025
April 10, 2025
April 8, 2025
April 8, 2025
April 8, 2025

വയനാട് അയല്‍വാസിയുടെ വെ ട്ടേറ്റ നാലുവയസുകാരന്‍ മരി ച്ചു

Janayugom Webdesk
വയനാട്
November 19, 2022 9:39 am

വയനാട് മേപ്പാടിയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു. പാറക്കൽ ജയപ്രകാശിന്റേയും അനിലയുടേയും മകൻ ആദിദേവാണ് മരിച്ചത്. അമ്മയ്ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് അയൽവാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. കുട്ടിയുടെ തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെ മരിച്ചത്.
കുട്ടിയുടെ അമ്മ അനിലയ്ക്കും വെട്ടേറ്റിരുന്നു. 

നാട്ടുകാർ ഉടൻ തന്നെ ഇരുവരേയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ പിതാവ് ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാ​ഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ജയപ്രകാശിന്റേയും ജിതേഷിന്റേയും കുടുംബങ്ങൾ ഒന്നിച്ച് ബിസിനസ് നടത്തിയിരുന്നു. അതിലുണ്ടായ തർക്കമാണ് ആക്രമണത്തിനു പിന്നിൽ. അക്രമിയെ പൊലീസ് അന്നു തന്നെ അറസ്റ്റു ചെയ്തിരുന്നു. 

Eng­lish Summary:A four-year-old boy died after being attacked by a neigh­bor in Wayanad
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.