ജീവനക്കാരെ പിരിച്ചു വിടാൻ തയാറെടുത്ത് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. മൊത്തം ജീവനക്കാരുടെ മൂന്നുശതമാനം പേരെ പിരിച്ചുവിടാനാണ് കമ്പനി തയാറെടുക്കുന്നത്.
ജീവനക്കാരുടെ സ്ഥിരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്ന് കമ്പനി അറിയിച്ചു. കുറഞ്ഞത് 100 ജീവനക്കാരെയെങ്കിലും തീരുമാനം ബാധിച്ചേക്കും. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രക്രിയ നടക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഏകദേശം 3,800 ജീവനക്കാരുണ്ടായിരുന്നു. കോവിഡിനെത്തുടർന്ന് 2020 മെയ് മാസത്തിൽ സൊമാറ്റോ അവസാനമായി 520 ജീവനക്കാരെ അല്ലെങ്കിൽ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. കൂടാതെ കമ്പനിയുടെ ഉന്നത സ്ഥാനത്തിരുന്ന മൂന്നുപേർ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ രാജിവച്ചിരുന്നു.
നാലര വർഷത്തെ സേവനത്തിന് ശേഷം സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത വെള്ളിയാഴ്ച രാജിവച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 434.9 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ പാദത്തിൽ സൊമാറ്റോയുടെ നഷ്ടം 250.8 കോടി രൂപയായി കുറഞ്ഞു. അതേസമയം, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 62.20 ശതമാനം ഉയർന്ന് 1,661.3 കോടി രൂപയായി.
English Summary: Zomato lays off employees
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.