20 December 2024, Friday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 12, 2024
December 25, 2023
December 20, 2023
December 20, 2023
October 2, 2023
August 29, 2023
August 2, 2023
July 19, 2023
July 19, 2023

വിദേശമദ്യത്തിന്റെ നികുതി വര്‍ധന; ബില്ലിന്റെ കരടിന് അംഗീകാരം

web desk
തിരുവനന്തപുരം
December 1, 2022 12:31 pm

1963 ലെ കെജിഎസ്ടി നിയമം ഭേദ​ഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവിൽപന നികുതി (ഭേദ​ഗതി) ബില്ലിന്റെ കരടിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോ​ഗം അംഗീകാരം നൽകി. സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ‍ഡിസ്റ്റലറികൾക്ക് ഈടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് 4 ശതമാനം വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദ​ഗതി. നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വിടുന്ന ബില്ലുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനാണ് ഇന്ന് വീണ്ടും മന്ത്രിസഭ ചേര്‍ന്നത്.

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലര്‍ സ്ഥാനത്ത് പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിന് സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിർമ്മാണത്തിന് ഇന്നലെ ചേര്‍ന്ന  മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഇതു സംബന്ധിച്ച കരട് ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. കേരള, മഹാത്മാഗാന്ധി, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ശങ്കരാചാര്യ സര്‍വകലാശാലകള്‍, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കേരള കാർഷിക സർവകലാശാല, കേരള വെറ്ററിനറി അനിമൽ സയൻസ് സർവകലാശാല, കേരള ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ്, കേരള ആരോഗ്യ സർവകലാശാല, എപിജെ അബ്ദുൾകലാം സർവകലാശാല എന്നിവയുടെ നിയമങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. കരട് ബില്ലിൽ വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെടുന്ന ചാൻസലർക്കെതിരെ ഗുരുതര പെരുമാറ്റ ദൂഷ്യ ആരോപണങ്ങൾ ഉണ്ടായാൽ നീക്കം ചെയ്യുന്നതിന് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ഒരാൾ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് അധികാരമുണ്ടാകും. 1963 ലെ കെജിഎസ്‌ടി നിയമത്തില്‍ സെക്ഷൻ 10 പ്രകാരം ഡിസ്റ്റിലറികൾക്ക് ഈടാക്കുന്ന ടേൺ ഓവർ ടാക്സ് ഒഴിവാക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും തുടർന്ന് കെജിഎസ്‌ടി നിരക്ക് നാല് ശതമാനം വർധിപ്പിക്കുന്നതിനുള്ള കെജിഎസ്‌ടി നിയമ ഭേദഗതിക്കായുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിക്കാനും തീരുമാനിച്ചു. 2022ലെ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബിൽ, കേരള സഹകരണ സംഘം നിയമം 1969 സമഗ്രമായി പരിഷ്ക്കരിച്ച് ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയും മന്ത്രിസഭ അംഗീകരിച്ചു. നിയമ ഭേദഗതി നിർദ്ദേശങ്ങൾ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കും.

ധനസഹായം

വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.

 

Eng­lish Sam­mury: Cab­i­net approved the draft Ker­ala Gen­er­al Sales Tax (Amend­ment) Bill, 2022 to amend the KGST Act.

 

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.