30 March 2025, Sunday
KSFE Galaxy Chits Banner 2

അടുക്കള

നന്ദകുമാര്‍ ചൂരക്കാട്
December 2, 2022 9:45 pm

ടുപ്പു നീറുന്ന മുറിയിതെന്നാകിലും
അടുക്കു നിറയുന്ന മുറിയതേ അടുക്കള
വിയര്‍പ്പു നാറുന്ന മുറിയിതെന്നാകിലും
വിശപ്പുമാറ്റുന്ന ഇടമതേ അടുക്കള
കറുപ്പു മുറ്റിയ ദേഹമിതെങ്കിലും
കരളില്‍ കദനങ്ങള്‍ ഏറുമതെങ്കിലും കറപുരളാത്തമനസ്സിതേ അടുക്കള
വെളു വെളുത്ത ഹാര്‍ദ്ദ മാധുര്യവും
അനുരാഗത്തിന്‍ ദീപ്തി മങ്ങീടിലും
അധരപുടങ്ങളില്‍ സംഗീത മകലിലും
ചുളിവുപൂണ്ട മേനിയിതെങ്കിലും
തീന്‍ മേശമേല്‍ നിറച്ചിടും സ്നേഹ പശിമയാലെ വിഭവങ്ങളൊക്കെയും
മനസ്സിലുണ്ടേ മഹാഭഗ്നകാണ്ഡങ്ങള്‍
തമസ്സുമൂടിയ ജീവിതയാനങ്ങള്‍
പകല്‍ വെടിഞ്ഞുപോം തീവ്രദുഃഖത്തിന്റെ മഴനിലാവിനാല്‍ ഏറിടും അനുതപ്തം
കണ്‍കളാല്‍ കാട്ടും ജാലമല്ലിതൊന്നുമേ
ചിന്തയില്‍ നിറക്കുന്ന
മാധുര്യവുമല്ല
പ്രണയസല്ലാപമല്ല തേന്‍
മധുരജാലമോ
ഇന്ദ്രജാലമോ അല്ല
ആമയമേറി വലഞ്ഞിടും നേരത്ത്
ആരെയും പരിപാലിക്കും ശീലമല്ലോ
കാഴ്ചയൊക്കെ മങ്ങിടും വേളയില്‍
വീഴ്ചയും വ്യാധിയേറുന്ന നേരത്തും
നീരിതല്പം ഇറക്കാനുള്ള ഇടമിതേ
പേരിതേ ആതുരാലയത്തിന്‍ നേര്‍മുഖം

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.