അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന കർഷക കൺവെൻഷൻ 14 ന് രാവിലെ 10 ന് എറണാകുളം ടൗൺഹാളിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അതുൽകുമാർ അഞ്ജാൻ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി സത്യൻ മൊകേരി പങ്കെടുക്കും. കർഷകർ നടത്തിയ ഐതിഹാസിക സമരത്തെ തുടർന്ന് കർഷകദ്രോഹ കരിനിയമങ്ങൾ റദ്ദാക്കുകയും കർഷകർ ഉന്നയിച്ചിട്ടുള്ള മിനിമം താങ്ങുവില (എംഎസ്പി)യുൾപ്പെടെ വിഷയങ്ങൾ പരിഹരിക്കുമെന്ന് കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ ലംഘിക്കുകയും കർഷക ദ്രോഹ നടപടികൾ തുടരുകയുമാണ്.
കാർഷിക കടാശ്വാസകമ്മിഷൻ, കർഷകക്ഷേമബോർഡ് എന്നീ സംവിധാനങ്ങൾ കർഷകർക്ക് കൂടുതൽ പ്രയോജനപ്പെടുന്ന വിധം പ്രവർത്തിപ്പിക്കുക, പ്രകൃതി ക്ഷോഭത്താലും വന്യമൃഗങ്ങളുടെ ആക്രമണത്താലും സംഭവിക്കുന്ന കൃഷിനാശത്തിന് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുക, റബ്ബർ, നാളികേരം എന്നിവയുടെ വിലത്തകർച്ചയിൽ നിന്നും സംരക്ഷിക്കുക തുടങ്ങിയ സംസ്ഥാനത്തെ കർഷകരുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾക്കായി സംസ്ഥാന കർഷക കൺവെൻഷൻ കർമ്മപരിപാടികൾക്ക് രൂപം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ, ജനറൽ സെക്രട്ടറി വി ചാമുണ്ണി എന്നിവർ അറിയിച്ചു.
English Sammury: All India Kisan Sabha Kisan Convention december 14 at Ernakulam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.