2 May 2024, Thursday

Related news

May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024

സുപ്രീം കോടതിയിലേക്ക് അഞ്ച് ജഡ്ജിമാര്‍ കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2022 10:56 pm

സുപ്രീം കോടതി ജഡ്ജിമാരായി അഞ്ച് ഹൈ­ക്കോടതി ജഡ്ജിമാര്‍ക്ക് സ്ഥാന­ക്ക­യറ്റം. മൂന്ന് ഹൈ­ക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെയും കൊളീജിയം ശുപാര്‍ശ ചെയ്തു. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍ (രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ), സഞ്ജയ് കരോള്‍ (പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്), പി വി സഞ്ജയ് കുമാര്‍ (മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്), അഹ്സനുദ്ദീന്‍ അമനുള്ള ( പട്ന ഹൈക്കോടതി ജഡ്ജി), മനോജ് മിശ്ര (അലഹബാദ് ഹൈക്കോടതി ജഡ്ജി) എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്തത്.

പട്ടിക കേന്ദ്രം അംഗീകരിച്ചാല്‍ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ആകും. നിലവില്‍ 28 പേരാണുള്ളത്. 34 പേരാണ് സുപ്രീം കോടതി ജഡ്ജിമാരുടെ പരമാവധി എണ്ണം. കേരള ഹൈക്കോടതി ജഡ്ജിയായ കെ വിനോദ് ചന്ദ്രന്‍ ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജിയായ സഞ്ജയ കുമാര്‍ മിശ്രയെ ഝാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസായും എന്‍ കോടീശ്വര്‍ സിങ്ങിനെ ജമ്മു ആന്റ് കശ്മീര്‍-ലഡാക്ക് ചീഫ് ജസ്റ്റിസായും ശുപാര്‍ശ ചെയ്തു. നിലവില്‍ ഗുവാഹട്ടി ഹൈക്കോടതി ജഡ്ജിയാണ് കോടീശ്വര്‍ സിങ്. 

Eng­lish Summary:Five more judges to the Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.