21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 6, 2025
March 27, 2025
March 10, 2025
December 21, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024

പാര്‍ലമെന്റിലും മുഖ്യം ഹിന്ദി: പ്രതിഷേധവുമായി എംപിമാര്‍, പരിഭാഷയിലും ഹിന്ദി

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2024 9:15 pm

പാര്‍ലമെന്റ് പ്രസംഗത്തിലും മന്ത്രിമാരുടെ മറുപടിയിലും ഹിന്ദിക്ക് പ്രധാന്യമേറുന്നു. ഇന്നലെ ബജറ്റ് അവതരണവേളയിലും ഹിന്ദി ഭാഷയിലുള്ള പദ്ധതികളുടെ പ്രഖ്യാപനമായിരുന്നു ധനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എംപിമാര്‍ക്ക് ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും ചോദ്യം ഉന്നയിക്കാനുള്ള അവകാശമാണ് മോഡി സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഇന്ത്യ സഖ്യ എംപിമാര്‍. ഹിന്ദി ഇതരഭാഷയിലുള്ള പ്രസംഗങ്ങള്‍ മൊഴിമാറ്റം നടത്തി പ്രക്ഷേപണം ചെയ്യുന്ന അവസരത്തില്‍ ഹിന്ദി ഭാഷയില്‍ സൂപ്പര്‍ ഇംമ്പോസ് ചെയ്യുന്ന ലോക് സഭ സന്‍സദ് ടിവിയുടെ നടപടി സെന്‍സര്‍ഷിപ്പിന് സമാനമാണെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനം മുതലാണ് പാര്‍ലമെന്റ് നടപടിക്രമം സംപ്രേക്ഷപണം ചെയ്യുന്ന സന്‍സദ് ടിവി അംഗങ്ങളുടെ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമുള്ള പ്രസംഗം ഹിന്ദി ഭാഷയില്‍ മൊഴിമാറ്റി പ്രക്ഷേപണം ചെയ്യാനാരംഭിച്ചത്. 

പ്രസംഗം ഹിന്ദിയില്‍ മൊഴിമാറ്റി നല്‍കാനുള്ള തീരുമാനം പ്രതിപക്ഷ പാര്‍ട്ടികളുമായോ, സഭയിലെ കക്ഷി നേതാക്കളുമായോ ആലോചിക്കാതെ ഏകപക്ഷീയമായി സന്‍സദ് ടിവി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മോഡി സര്‍ക്കാര്‍ രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ തീവ്രശ്രമം നടത്തുന്ന അവസരത്തിലാണ് ലോക്‌സഭ ടിവി ഇതിന് ആദ്യനീക്കവുമായി രംഗത്ത് വന്നത്. എന്നാല്‍ സംഭവം ഏറെ വിവാദമായിട്ടും കേന്ദ്ര സര്‍ക്കാരും സന്‍സദ് ടി വി അധികൃതരും വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന വിധത്തിലാണ് സന്‍സദ് ടിവി പ്രവൃത്തിക്കുന്നതെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. ആദ്യ സെഷനില്‍ പ്രസംഗിച്ച എംപിമാരുടെ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുമുള്ള പ്രസംഗം ഹിന്ദി സൂപ്പര്‍ ഇംമ്പോസ് ചെയ്ത് പ്രക്ഷേപണം ചെയ്ത നടപടി സെന്‍സര്‍ഷിപ്പ് നടപടിക്ക് തുല്യമാണെന്ന് എന്‍സിപി എംപി സുപ്രിയ സുലെ അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് ഹിന്ദി സംസാരിക്കാത്ത ഇന്ത്യാക്കാര്‍ തെരഞ്ഞെടുത്ത പ്രതിനിധികളുടെ യഥാര്‍ത്ഥ വാക്കുകള്‍ സ്വന്തം ഭാഷയില്‍ കേള്‍ക്കാനുള്ള അവകാശം നിഷേധിക്കുന്ന നടപടി സെന്‍സര്‍ഷിപ്പിന് തുല്യമായ ഒന്നാണെന്നും അവര്‍ പ്രതികരിച്ചു. 

ഭരണഘടന അനുസരിച്ച് മാതൃഭാഷയിലും ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാന്‍ ഇതുവരെയുണ്ടായിരുന്ന അവകാശമാണ് ഇപ്പോള്‍ ലംഘിക്കപ്പെടുന്നതെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ശശികാന്ത സെന്തില്‍ ആരോപിച്ചു. ഏകീകൃത സിവില്‍ കോഡ്, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭാഷ എന്ന ബിജെപിയുടെ രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് ഹിന്ദിക്ക് നല്‍കുന്ന പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും പ്രസംഗിക്കാനുള്ള അവകാശം നിഷേധിക്കുന്ന സന്‍സദ് ടിവി നടപടി അംഗീകരിക്കില്ലെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Hin­di in Par­lia­ment too: MPs in protest, Hin­di in trans­la­tion too
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.