27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
October 15, 2024
August 7, 2024
July 19, 2024
July 11, 2024
July 9, 2024
June 19, 2024
March 10, 2024
January 26, 2024
December 27, 2023

തിരുവനന്തപുരത്ത് റോഡിന് കുറുകെ കിടന്ന 12 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി

15 കിലോ ഭാരമുള്ള പെരുമ്പാമ്പ്.
Janayugom Webdesk
July 24, 2022 11:41 am

കല്ലറ ഭരതന്നൂരിന് അടുത്ത് രാമരശ്ശേരിയില്‍ നിന്ന് വലിയ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാരാണ് 12 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. രാമരശ്ശേരി ഏലായിലെ റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച രണ്ട് പേരാണ് പെരുമ്പാമ്പ് റോഡിന് കുറുകെ കിടക്കുന്നത് കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ സമീപത്തെ വീടുകളില്‍ നിന്ന് കോഴികളെ കാണാതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയെ പെരുമ്പാമ്പ് തിന്നതാവാം എന്നാണ് കരുതുന്നത്. 15 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ ഉള്‍വനത്തിലേക്ക് വിടാനാണ് തീരുമാനം.

Eng­lish sum­ma­ry; A 12 feet long python was caught lying across the road in Thiruvananthapuram

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.