27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 24, 2024
July 23, 2024
July 21, 2024
July 20, 2024
July 20, 2024
July 17, 2024
July 14, 2024
July 13, 2024
July 13, 2024

കോഴിക്കോട് പതിനേഴുകാരി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Janayugom Webdesk
കോഴിക്കോട്
September 12, 2022 12:43 pm

കോഴിക്കോട് പതിനേഴുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഖദീജ റെഹ്ഷയെയാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നത്. ഉറങ്ങാന്‍ കിടന്ന ഖദീജ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

പുലര്‍ച്ച രണ്ടര മണിക്ക് വീട്ടുകാരാണ് മുറിക്കകത്ത് പെണ്‍കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ താഴെ ഇറക്കിയെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ വീട്ടുകാരുടെ മൊഴിയെടുക്കേണ്ടതുണ്ടെന്ന് അത്തോളി പൊലീസ് പറഞ്ഞു.

Eng­lish Summary:A 17-year-old girl from Kozhikode hanged her­self inside her house
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.