18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 26, 2025
March 17, 2025
March 5, 2025
February 25, 2025
February 13, 2025
February 12, 2025
January 17, 2025
January 16, 2025
January 16, 2025

കഞ്ചാവ് വില്പനക്കാരന്‍ പതിനേഴുകാരിയെ 10,000 രൂപയ്ക്ക് വിറ്റു

ക്രിമിനല്‍ സംഘം പെണ്‍കുട്ടിയെ ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതി
Janayugom Webdesk
ചെന്നൈ
August 22, 2022 8:24 pm

കഞ്ചാവ് വില്പനക്കാരില്‍ നിന്ന് 10,000 രൂപയ്ക്കുവാങ്ങിയ പതിനേഴുകാരിയെ ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച ക്രിമിനല്‍ സംഘത്തെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിക്ക് പൊലീസ് ചികിത്സയും സുരക്ഷയും ഒരരുക്കി. ചെന്നൈ താംബരത്താണ് നാടിനെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

കഞ്ചാവ് മാഫിയയെ പിടികൂടുന്നതിനായി തമിഴ്‌നാട് പൊലീസ് തുടരുന്ന ‘ഓപ്പറേഷന്‍‍ ഗഞ്ചാ 2.ഒ’ റെയ്ഡുകള്‍ക്കിടെയാണ് കുറ്റകൃത്യം വെളിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തടങ്കിലാക്കി ചൂഷണം ചെയ്തിരുന്ന ഏഴ് പേരെ അറസ്റ്റുചെയ്തു.

ചെന്നൈ പള്ളിക്കരണി മേഖലയില്‍ കഞ്ചാവും മയക്കുമരുന്നും വില്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. കഞ്ചാവ് കച്ചവടക്കാരന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവിടെനിന്നും ക്രിമിനല്‍സംഘം പെണ്‍കുട്ടിയെ വാങ്ങിയതായി അറിയുന്നതും അന്വേഷണം ആ വഴിക്ക് നീങ്ങിയതും. ഹരിപ്രസാദ്, യുവരാജ്, നാഗരാജ്, തിരുവണ്ണാമല ഭാരതി, കീര്‍ത്തിരാജന്‍, ചെങ്കല്‍പ്പട്ട് മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായവര്‍. സേലായൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പോക്സോ നിയമപ്രകാരവും ജനറല്‍ സ്റ്റേഷനില്‍ ആയുധനിരോധന നിയമം, മയക്കുമരുന്ന് നിരോധനം, സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ച് കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയും കേസെടുത്തു. ചോദ്യം ചെയ്യലില്‍ നാടന്‍ ബോംബുണ്ടാക്കി രണ്ടുപേരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും ഇവര്‍ പൊലീസിന് മൊഴിനല്‍കി.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സേലായൂര്‍ പൊലീസ് ഹൗസ് ഓഫീസര്‍ അറിയിച്ചു. കഞ്ചാവ് വില്പന നടത്തിയിരുന്ന ആള്‍ അയാളുടെ വീട്ടില്‍ പൂട്ടിയിട്ട് വീട്ടുജോലികളും മറ്റും ചെയ്യിപ്പിക്കുകയായിരുന്നു. രാത്രിയില്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും വേഴ്ചയ്ക്ക് നിര്‍ബന്ധിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു സംഘത്തിന്റെ ഒപ്പം പറഞ്ഞുവിടുകയായിരുന്നുവെന്നും ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

Eng­lish Summary:A 17-year-old girl was sold for Rs 10,000 by a gan­ja seller

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.