വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യത്തിന് മഹാസഖ്യനീക്കം. ബിഹാറിലെ നേതാക്കളായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ നാളെ സോണിയ ഗാന്ധിയെ കാണും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രദേശികമായി പ്രതിപക്ഷ കക്ഷികള്‍ ശക്തിപ്പെടുകയെന്നതാണ് ലക്ഷ്യം. ബിഹാറില്‍ നേരത്തെ എന്‍ഡിഎയുടെ ഭാഗമായിരുന്ന നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യം വിട്ട് ഇപ്പോള്‍ ആര്‍ജെഡിയോടൊപ്പം മഹാസഖ്യപാളയത്തിലാണ്. എന്‍ഡിഎക്കെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.
സിപിഐ, ജെഡിഎസ്, സിപിഎം, ആം ആദ്മി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ മറ്റ് നേതാക്കളെയും നിതീഷ് കുമാര്‍ കണ്ടിരുന്നു. 2024‑ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമമാണ് നടക്കുന്നത്. ഇടതു പാര്‍ട്ടി നേതാക്കളായ ഡി രാജ, സീതാറാം യെച്ചൂരി, എഎപി നേതാവ് കെജ്രിവാള്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എന്നിവരുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
English summary; A grand alliance to defeat the BJP in the Lok Sabha elections
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.