8 May 2024, Wednesday

Related news

April 1, 2024
March 26, 2024
February 9, 2024
December 3, 2023
November 6, 2023
November 3, 2023
October 27, 2023
October 15, 2023
September 10, 2023
August 10, 2023

തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരിക്കെ പാടത്തിന്റെ ചിറയിൽ പെരുമ്പാമ്പ്!

Janayugom Webdesk
കോട്ടയം
February 15, 2022 12:46 pm

തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരിക്കെ പാടത്തിന്റെ ചിറയിൽ പെരുമ്പാമ്പ്. തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭൂവസ്ത്രം വിരിക്കുവാൻ ചിറ വൃത്തിയാക്കുകയായിരുന്ന സ്ത്രീകളാണ് പെരുമ്പാമ്പിനെ കണ്ടത്. പനച്ചിക്കാട് പഞ്ചായത്തിലെ ചാന്നാനിക്കാട് ചൂരവടി – വീപ്പനടി പാടശേഖരത്തിന്റെ പുറം ബണ്ടിൽ ഒരാഴ്ചയായി പണിയെടുക്കുകയായിരുന്നു ഇവര്‍. കടവിൽ നിന്നും അകലെയായതിനാലും ഭയന്നതിനാലും ഇവര്‍ പണി നിർത്തിവച്ചു. വിവരമറിഞ്ഞ് ജനപ്രതിനിധികൾ സ്ഥലത്തെത്തി.  എന്നാല്‍ പിന്നീട് പുല്ലിനിടയിൽ പരിശോധന നടത്തിയപ്പോഴാണ് പെരുമ്പാമ്പിന് ജീവനില്ലെന്നു കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനു ശേഷം പാമ്പിന്റെ ജഡം സ്ഥലത്തു തന്നെ മറവു ചെയ്തു. ഭയം മാറാത്തതിനാൽ ഈ ഭാഗത്തേക്ക് പണിക്കില്ലായെന്ന നിലപാടിലാണ് തൊഴിലാളികള്‍.

Eng­lish Sum­ma­ry: A snake found in the field in Kottayam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.