March 30, 2023 Thursday

Related news

March 22, 2023
March 22, 2023
March 20, 2023
March 19, 2023
March 9, 2023
March 3, 2023
February 28, 2023
February 21, 2023
February 11, 2023
February 8, 2023

വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ലോറിക്കടിയിൽ പെട്ട് ഒരാൾ മരിച്ചു

Janayugom Webdesk
കോഴിക്കോട്
November 4, 2022 9:23 pm

ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിൽ പെട്ട് വിദ്യാർഥി മരിച്ചു. ബൈക്കിന് പിറകിൽ സഞ്ചരിക്കുകയായിരുന്ന മലപ്പുറം വള്ളിക്കുന്ന് കോലോത്ത് സ്വദേശി അബ്ദുള്‍ സലീമിന്റെ മകന്‍ മുഹമ്മദ് റിസ് വാന്‍(21) ആണ് മരിച്ചത്. രാവിലെ ഒമ്പതോടെ കൊട്ടാരം റോഡ് ജംഗ്ഷന് സമീപം സെയില്‍ടാക്‌സ് ഓഫിസിലേക്ക് പോകുന്ന റോഡിലായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടിങ് കോഴ്സ് പഠിക്കുന്ന റിസ് വാൻ സഹപാഠി റമീത്തിനൊപ്പം സഞ്ചരിക്കവേയാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ ചക്രത്തിനുള്ളിലേക്ക് വീണ റിസ് വാന്‍ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ റമീത്ത് കോഴിക്കോട് സഹകരണ ആശുപത്രിയിൽ പ്രാഥമികചികിൽസയ്ക്ക് ശേഷം ആശുപത്രി വിട്ടു. നടക്കാവ് പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ബീച്ചില്‍ നിന്നും ഫയര്‍ യൂണിറ്റും എത്തി റോഡ് വൃത്തിയാക്കി. റിസ് വാന്റെ മൃതദേഹം ഖബറടക്കി. മാതാവ്: സുനീറ. സഹോദരങ്ങൾ: മുഹമ്മദ് ഉക്വാഷ്, ഫാത്തിമ ഹെന്ന.

Eng­lish Sum­ma­ry: A stu­den­t’s bike fell under a lor­ry and one per­son died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.