28 May 2024, Tuesday

Related news

May 21, 2024
May 19, 2024
May 18, 2024
May 18, 2024
May 17, 2024
May 17, 2024
May 17, 2024
April 28, 2024
April 10, 2024
April 5, 2024

പഞ്ചാബില്‍ എഎപി

Janayugom Webdesk
അമൃത്സര്‍
March 10, 2022 11:24 pm

പഞ്ചാബില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് വന്‍ ഭൂരിപക്ഷത്തോടെ ആംആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. 117 സീറ്റുകളില്‍ 92 സീറ്റുകള്‍ നേടിയാണ് എഎപി ഭൂരിപക്ഷം ഉറപ്പിച്ചത്. ഭഗവന്ത് മന്‍ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ്- 18, ശിരോമണി അകാലിദള്‍-നാല് , ബിജെപി-രണ്ട്, മറ്റുള്ളവര്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. എഎപിയുടെ പടയോട്ടത്തില്‍ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 59 സീറ്റുകള്‍ നഷ്ടമായി. അകാലിദളിന് 2007 നേക്കാള്‍ 11 സീറ്റുകള്‍ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടു. നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിക്ക് രണ്ട് മണ്ഡലങ്ങളിലും തോല്‍വി നേരിട്ടു. പിസിസി പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ദു മൂന്നാം സ്ഥാനത്തായി. അകാലിദളിന്റെ മുതിര്‍ന്ന നേതാവ് പ്രകാശ് സിങ് ബാദലിനും തോല്‍വി നേരിട്ടു. പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ച മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് നാലാംസ്ഥാനത്തായി.

Eng­lish sum­ma­ry; AAP in Punjab

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.