8 May 2024, Wednesday

Related news

April 28, 2024
April 10, 2024
April 5, 2024
April 3, 2024
March 22, 2024
March 22, 2024
March 18, 2024
March 4, 2024
March 4, 2024
March 1, 2024

ഏക വ്യക്തി നിയമം ഭരണഘടനയിലുണ്ട്, നടപ്പാക്കണം; പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
June 28, 2023 3:19 pm

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി.  രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം വിര്‍ദേശിക്കുന്നുണ്ടെന്നും അക്കാരണത്താല്‍ തത്വത്തില്‍ എഎപി അതിനെ പിന്തുണയ്ക്കുന്നുവെന്നും പാര്‍ട്ടി നേതാവ് സന്ദീപ് പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കണമെന്നും പഥക് അഭിപ്രായപ്പെട്ടു.

അതേസമയം നിയമ നിര്‍മാണം നടത്തുന്നതിന് മുന്‍പ് സമവായമുണ്ടാക്കണമെന്നും നിലവില്‍ വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നത് മണിപ്പുരടക്കമുള്ള ദേശീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, മണിപ്പൂരിലെ സ്ഥിതി തുടങ്ങിയ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള തന്ത്രമായാണ് പ്രധാനമന്ത്രി മോഡി യുസിസി വിഷയം ഉപയോഗിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: AAP lends ‘in-prin­ci­ple’ sup­port to Cen­tre on Uni­form Civ­il Code
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.