26 April 2024, Friday

മെഡിസെപ് പദ്ധതിയില്‍ ഇതുവരെ നല്‍കിയത് രണ്ട് കോടിയോളം രൂപ

Janayugom Webdesk
July 13, 2022 10:02 pm

സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപില്‍ ജൂലൈ ഒന്ന് മുതല്‍ ഇതുവരെ നല്‍കിയത് 1,89,56,000 രൂപയിലധികം. 902 പേര്‍ക്കാണ് ഇതുവരെ ഗുണഫലം ലഭിച്ചത്.
1500 ഓളം പേരുടെ ക്ലെയിം നടപടികളിലാണ്. മെഡിസെപ് പദ്ധതിയിലെ ആദ്യത്തെ പെന്‍ഷനര്‍ ഗുണഭോക്താവായ കെ പി ചന്ദ്രന് ലഭിച്ചത് 1,02,800 രൂപയാണ്. എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജിലാണ് ഇദ്ദേഹം ചികിത്സ നടത്തിയത്. നിസാമോള്‍ ടി റഹീമാണ് പദ്ധതിയുടെ ഗുണഭോക്താവായ ആദ്യ ജീവനക്കാരി.
മെഡിസെപ് പദ്ധതി വരുന്നതിനുമുമ്പ് നിലവിലുണ്ടായിരുന്ന മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് പദ്ധതി പ്രകാരം പണം ലഭിക്കാൻ നിരവധി കടമ്പകളുണ്ടായിരുന്നു. ഫയല്‍ നീക്കത്തിലെ ചുവപ്പുനാടകളില്‍ കുരുങ്ങി മാസങ്ങള്‍ കാത്തിരുന്നാല്‍ മാത്രമെ രോഗിക്ക് പണം തിരികെ ലഭിക്കുകയുള്ളൂ എന്നതായിരുന്നു സാഹചര്യം. പലപ്പോഴും ക്ലെയിം ചെയ്യുന്ന തുക മുഴുവനായും ലഭിക്കാറുമില്ല.
ഈ സാഹചര്യത്തിലാണ് ചികിത്സ ആരംഭിക്കുന്ന ദിവസം മുതൽ തന്നെ (നേരത്തെ ഉണ്ടായിരുന്ന അസുഖങ്ങൾക്ക് ഉൾപ്പടെ) പണരഹിതമായി ചികിത്സ നൽകാൻ കഴിയുന്ന മെഡിസെപിന്റെ പ്രാധാന്യം. മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് സംവിധാനം മാത്രമുണ്ടായിരുന്ന സാഹചര്യത്തെ അപേക്ഷിച്ച് കൂടുതല്‍ മടങ്ങ് ആളുകൾക്ക് മെഡിസെപ്പിലൂടെ ആരോഗ്യ പരിരക്ഷ ലഭിക്കുകയും ചെയ്യും. 

Eng­lish Sum­ma­ry: About two crore rupees have been dis­bursed so far under Medis­ep scheme

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.