1 May 2024, Wednesday

കണ്ണൂർ കാൽടെക്സിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു 

Janayugom Webdesk
കണ്ണൂർ:
October 27, 2021 4:49 pm

കാൽടെക്സിൽ വാഹനാപകടം സ്കൂട്ടർ യാത്രികൻ മരിച്ചു. കാൽടെക്സ് ഷീൻ ബേക്കറിക്ക് മുന്നിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. താണ വെത്തിലപ്പള്ളി സ്വദേശിയായ സ്കൂട്ടർ യാത്രികനാണ് മരിച്ചതെന്നാണ് സൂചന. നിയന്ത്രണം വിട്ട സ്കൂട്ടർ ടിപ്പർ ലോറിക്കിടയിൽ പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സ് അപകടത്തിൽപെട്ടയാളെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവമറിഞ്ഞ് ടൗൺ പൊലീസും സ്ഥലത്തെത്തിയിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.