22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 12, 2024
December 11, 2024
December 10, 2024
December 8, 2024
December 7, 2024
October 9, 2024
September 18, 2024
August 31, 2024
July 15, 2024

നടിയെ അക്രമിച്ച കേസ്; സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെ ഉടൻ ചോദ്യം ചെയ്തേക്കും

Janayugom Webdesk
കൊച്ചി
June 4, 2022 8:56 am

നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി സിനിമാ മേഖലയിലെ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. കാവ്യ മാധവനെയും, സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി ഹൈക്കോടതി അനുവദിച്ചിരുന്നു. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ, ദിലീപിന്റെ സഹോദരൻ, സിനിമ മേഖലയിലെ സുഹൃത്തുക്കളെയടക്കം വീണ്ടും ചോദ്യം ചെയ്യും. ഒന്നരമാസത്തിനുള്ളിൽ 30 ശതമാനത്തോളം വരുന്ന ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് തീർക്കേണ്ടതുമുണ്ട്.

തുടരന്വേഷണത്തിലെ പ്രധാന തെളിവായ ബാലചന്ദ്രകുമാർ സമർപ്പിച്ച പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം കേസിൽ ഏറെ നിർണ്ണായകമാണ്. തുടരന്വേഷണത്തിന്റെ ഭാഗമായി കേസിൽ വിചാരണ അടക്കം നിർത്തിവയ്ക്കുകയും ചെയ്തു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതിയിൽ വാദം തുടരുകയാണ്.

Eng­lish summary;Actress assault case; Dileep­’s friends in the film indus­try may be ques­tioned soon

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.