26 April 2024, Friday

Related news

March 28, 2024
March 5, 2024
September 11, 2023
September 8, 2023
August 23, 2023
June 26, 2023
June 25, 2023
June 24, 2023
June 23, 2023
June 13, 2023

മോണ്‍സന്റെ തട്ടിപ്പിൽ ഇരയായി നടി കരിനാകപൂറും

Janayugom Webdesk
ചേര്‍ത്തല
September 30, 2021 7:36 pm

മോണ്‍സന്റെ തട്ടിപ്പിൽ ഇരയായി നടി കരിനാകപൂറും. പുരാവസ്തുവിന്റെ പേരിലെ സാമ്പത്തിക തട്ടിപ്പില്‍ കുരുങ്ങിയ മോണ്‍സന്റെ കൈകളില്‍ ബോളിവുഡ് നടി കരീനാകപൂറിന്റെ ഉടമസ്ഥതിയിലുള്ള ആഡംബരകാറും കണ്ടെത്തി. പോലീസ് സ്റ്റേഷൻ വളപ്പിൽ ഈ കാറിനൊപ്പം 21 ഓളം മറ്റ് ആ‍ഢംഭരകാറുകളും ഒരു ഒ ബി വാനും കിടന്ന് നശിക്കുന്നു. എം എച്ച് 2 വൈ 4595 നമ്പരിലുള്ള മഹാരാഷ്ട്രാ രജിസ്‌ട്രേഷന്‍ പോഷോ കാറാണ് ഇപ്പോള്‍ ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ കണ്ടെത്തിയത്. മോണ്‍സണ്‍ ആലപ്പുഴയിലെ മറ്റൊരു ഗ്രൂപ്പിനു നല്‍കിയ കാര്‍ വാടക തര്‍ക്കത്തെ തുടര്‍ന്ന് നിയമ നടപടികളിലാണ് പോലീസ് കസ്റ്റഡിയിലായത്. 2007 മോഡലിലുള്ള കാര്‍ എങ്ങനെയാണ് മോണ്‍സന്റെ കൈകളിലെത്തിയതെന്ന വ്യക്തമായിട്ടില്ല. ഈ കാറും ആഡംബര കാരവാനും അടക്കം 21 വാഹനങ്ങളാണ് ഗ്രൂപ്പിനു മോണ്‍സണ്‍ നല്‍കിയിരുന്നത്. ഇതിന്റെ സാമ്പത്തിക ഇടപാടില്‍ തര്‍ക്കങ്ങളുണ്ടായപ്പോള്‍ മോണ്‍സണ്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി ഉത്തരവു പ്രകാരം പോലീസ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. 2020 ഒക്ടോബറിലായിരുന്നു കാറുകള്‍ സ്റ്റേഷനിലെത്തിയത്. ഇതില്‍ നിയമനടപടികള്‍ തുടരുകയാണ്. കേസ് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കരീനാകപൂറിന്റെ മുംബൈയിലെ മേല്‍വിലാസത്തിലാണ് നിലവിലും കാറിന്റെ രജിസ്‌ട്രേഷന്‍. ഉന്നതര്‍ ഉപയോഗിച്ചിരുന്ന കാറുകളാണ് പലതും ഇയാളുടെ കൈകളിലേക്കെത്തിയിരുന്നത്. ഉപയോഗിച്ച കാറുകള്‍ വില്‍പന നടത്തുന്ന ഇടനിലക്കാരന്‍ വഴിയാണ് കാറുകളെത്തുന്നതെന്നാണ് വിവരം. മോണ്‍സന്റെ കൈവശമെത്തുന്ന ആഡംബരകാറുകളെല്ലാം ഉത്തരേന്ത്യന്‍ രജിസ്‌ട്രേഷനിലുള്ളതാണ്. നിലവില്‍ ചേര്‍ത്തലയിലെ വീട്ടില്‍ മോണ്‍സണ്‍ എത്തിയ രണ്ട് ആഡംബരകാറുകളും ഇത്തരത്തിലുള്ളതാണ്. ഇതില്‍ ഒന്നിനു രജിസ്‌ട്രേഷനില്ലെന്നു മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ബുധനാഴ്ച വൈകിട്ടോടെ മോൺസന്റെ ചേർത്തലയിലെ വീട്ടിൽ വനം വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ വിലപിടിപ്പുള്ള വലിയ ഒരു വലംപിരി ശംഖ് മാത്രമാണ് കണ്ടെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.