19 May 2024, Sunday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

യുപിയില്‍ റോഡരുകിലെ നിസ്ക്കാരം ഒഴിവാക്കിയതായി ആദിത്യനാഥ്; വിശ്വാസങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമെന്ന് പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
May 23, 2022 12:33 pm

ബിജെപി അധികാരത്തിലെത്തിയ ശേഷംയുപിയില്‍ മാറ്റങ്ങള്‍ വന്നതായി മുഖ്യമന്ത്രി ആദിത്യനാഥ്. പെരുന്നാളിനും റമദാനിലെ അവസാന വെള്ളിയാഴ്ചയും റോഡരുകില്‍ നിസ്‌കരിക്കുന്ന രീതി ഇപ്പോഴില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെയ ശേഷം സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.

ക്രമസമാധാന രംഗം ഏറെ മെച്ചപ്പെട്ടു. വര്‍ഗീയ സംഘര്‍ഷങ്ങളില്ല. ഉത്തര്‍ പ്രദേശില്‍ രാമനവമി ആഘോഷം സമാധാനപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2017ന് ശേഷം സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായിട്ടില്ല. മുസഫര്‍നഗര്‍, മീററ്റ്, മുറാദാബാദ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തുടര്‍ച്ചയായി കലാപങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്ലാം മാറി. നിയമവിരുദ്ധ അറവ് ശാലകള്‍ അടപ്പിച്ചു. പശുക്കളെ സംരക്ഷിക്കാന്‍ ഗോശാലകള്‍ നിര്‍മിച്ചു.

പശുക്കള്‍ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുന്നുണ്ട്. മതകേന്ദ്രങ്ങളില്‍ നിന്ന് ലൗഡ് സ്പീക്കറുകള്‍ നീക്കി. 700ലധികം മത കേന്ദ്രങ്ങള്‍ മാറ്റിപ്പണിതുവെന്നുംആദിത്യനാഥ് പറയുന്നു.2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. ലോക്‌സഭാ എംപിയായിരുന്ന ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. 2022ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ബിജെപി വീണ്ടും അധികാരം പിടിച്ചു.ഇത്തവണയാണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.

ഗോരഖ്പൂരില്‍ മല്‍സരിച്ച മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു.ഉത്തര്‍ പ്രദേശില്‍ തീവ്ര ഹിന്ദു സംഘടനകള്‍ പലപ്പോഴും വിവാദമാക്കിയിരുന്ന സംഭവമായിരുന്നു റോഡിലെ നിസ്‌കാരം. പള്ളികളില്‍ സൗകര്യമില്ലാത്തിടത്തും പള്ളികളില്ലാത്ത സ്ഥലങ്ങളിലും മുസ്ലിങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ചിലര്‍ സംഘടിച്ചെത്തി ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ചര്‍ച്ച നടത്തുകയും സംഘര്‍ഷാവസ്ഥ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം സംഭവങ്ങളില്ല എന്നാണ് ആദിത്യനാഥ് ചൂണ്ടിക്കാട്ടുന്നത്. അതേസമയംആദിത്യനാഥിന്റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Adityanath says road­side prayers in UP have been avoid­ed; Oppo­si­tion says it is an encroach­ment on beliefs

You may also like thsi video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.