21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024

അഗ്നിപഥ് പ്രതിഷേധം; സെക്കന്തരാബാദ് അക്രമത്തിന് പിന്നിൽ സൈനിക പരിശീലന കേന്ദ്രങ്ങളെന്ന് പൊലീസ്

Janayugom Webdesk
June 25, 2022 11:16 am

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ സെക്കന്തരാബാദിലുണ്ടായ സംഘർഷത്തിന് പിന്നിൽ സൈനിക പരിശീലന കേന്ദ്രങ്ങളെന്ന് ഹൈദരാബാദ് പൊലീസിന്റെ റിപ്പോർട്ട്. ഉദ്യോഗാർത്ഥികളെ പ്രകോപിപ്പിച്ചത് കോച്ചിങ് സെന്റർ നടത്തിപ്പുകാരാണെന്നും പൊലീസ് വ്യക്തമാക്കി.

പ്രതിഷേധകാർക്ക് സാമ്പത്തിക സഹായം അടക്കം നൽകി. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. സെക്കന്തരാബാദ് പ്രതിഷേധത്തിനായി പ്രവർത്തിപ്പിച്ചത് അഞ്ച് വാട്സ്‍ആപ്പ് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയതായും ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി.

പ്രതിഷേധം ആസൂത്രണം ചെയ്ത അമ്പതോളം പേരെ സെക്കന്തരാബാദിൽ റയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സായ് ഡിഫൻസ് അക്കാദമി എന്ന സെന്ററിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായവർ.

സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും പ്രധാന ആസൂത്രകനുമായ സുബ്ബ റെഡ്ഢിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചലോ സെക്കന്തരാബാദ് എന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അഗ്നിപഥ് നടപ്പായാൽ സൈന്യത്തിൽ പ്രവേശനം ലഭിച്ചേക്കില്ലെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇവർ പ്രചരിപ്പിച്ചിരുന്നു. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്ന വിദ്യാർത്ഥികൾ ഇതിനെ തുടർന്നാണ് സെക്കന്തരാബദിൽ വ്യാപക പ്രതിഷേധം നടത്തിയത്.

പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ നിർത്തിയിട്ടിരുന്ന മൂന്ന് ട്രെയിനുകൾക്കാണ് സെക്കന്തരാബാദിൽ പ്രതിഷേധക്കാർ തീവച്ചത്.

Eng­lish summary;Agneepath protest; Police say mil­i­tary train­ing cen­ters behind Secun­der­abad violence

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.