4 May 2024, Saturday

Related news

December 5, 2023
October 30, 2023
February 1, 2023
December 14, 2022
December 6, 2022
November 30, 2022
November 28, 2022
November 13, 2022
October 30, 2022
May 11, 2022

എയിംസ്: ഭൂമി ആരോഗ്യ വകുപ്പിന്‌ കൈമാറും

Janayugom Webdesk
തിരുവനന്തപുരം
April 26, 2022 11:03 pm

കേരളത്തിൽ എയിംസ്‌ സ്ഥാപിക്കുന്നതിനായി കോഴിക്കോട്‌ കിനാലൂരിൽ കണ്ടെത്തിയ ഭൂമി ആരോഗ്യവകുപ്പിന്‌ കൈമാറാൻ ഉത്തരവ്‌. കേരള സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ ഡെവലപ്‌മെന്റ്‌ കോർപറേഷന്റെ (കെഎസ്‌ഐഡിസി) ഉടമസ്ഥതയിലുള്ള 153.46 ഏക്കർ ഭൂമിയാണ്‌ ആരോഗ്യവകുപ്പിന്‌ കൈമാറുന്നത്‌. കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ കേന്ദ്രം അനുകൂല നിലപാട്‌ സ്വീകരിച്ച സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാരും നടപടികൾ വേഗത്തിലാക്കിയത്‌.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലാകും ഭൂമി നൽകുക. 142.67 ഏക്കർ ഭൂമിയുടെ സ്‌കെച്ചും മഹസർ റിപ്പോർട്ടും അടക്കം റവന്യൂവകുപ്പ്‌ തയറാക്കികഴിഞ്ഞു. കെഎസ്‌ഐഡിസിയിൽ നിന്ന്‌ ഭൂമി ഏറ്റെടുത്ത്‌ റവന്യു വകുപ്പാകും ആരോഗ്യവകുപ്പിന്‌ കൈമാറുക.

Eng­lish Sum­ma­ry: AIIMS: The land will be hand­ed over to the health department

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.