28 April 2024, Sunday

Related news

December 5, 2023
October 30, 2023
February 1, 2023
December 14, 2022
December 6, 2022
November 30, 2022
November 28, 2022
November 13, 2022
October 30, 2022
May 11, 2022

എയിംസ്: ആവശ്യം വീണ്ടും ഉന്നയിച്ച് കേരളം

Janayugom Webdesk
തിരുവനന്തപുരം
May 11, 2022 11:02 pm

കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ചർച്ച നടത്തി. ഗുജറാത്തിൽ നടന്ന സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചാണ് കേന്ദ്രമന്ത്രിയെ കണ്ട് ചർച്ച നടത്തിയത്. കേരളത്തിന് എത്രയും വേഗം എയിംസ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോടാവശ്യപ്പെട്ടു. ഇതിനുള്ള സ്ഥലം സജ്ജമാണെന്നും എല്ലാ വിശദാംശങ്ങളും കേന്ദ്രത്തിന് സമർപ്പിച്ചതായും കൂടിക്കാഴ്ചയിൽ അറിയിച്ചു. സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ഫണ്ട് അനുവദിക്കണമെന്നും അറിയിച്ചു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതും കേന്ദ്രമന്ത്രി സംസ്ഥാനത്ത് എത്തിയപ്പോൾ ആവശ്യപ്പെട്ടതുമായ കാര്യങ്ങളും വീണാ ജോർജ്ജ് ഓർമ്മിപ്പിച്ചു. ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: AIIMS: Ker­ala rais­es demand again

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.