4 May 2024, Saturday

എഐടിയുസി ദേശീയ സമ്മേളനം; കവി പി കെ ഗോപിയെ ആദരിച്ചു

Janayugom Webdesk
കോഴിക്കോട്
December 12, 2022 8:05 pm

സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) നേതൃത്വത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത കവിയും ഗാനരചയിതാവുമായ പി കെ ഗോപിയെ ആദരിച്ചു. ഈ മാസം 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി ശതാബ്ദി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.

കോഴിക്കോട് കെ എം കുട്ടികൃഷ്ണന്‍ സ്മാരക എഐടിയുസി ഹാളില്‍ നടന്ന ആദരിക്കൽ ചടങ്ങ് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ അധ്യക്ഷത വഹിച്ചു. കെ മഹേശ്വരി പ്രശസ്തിപത്രം വായിച്ചു. പി കെ ഗോപിക്ക് കെ ജി പങ്കജാക്ഷന്‍ ഉപഹാരം നല്‍കി. എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ, അനില്‍ മാരാത്ത്, എം എ ബഷീര്‍, ഡോ. ജെറീഷ്, ബാബു ഒലിപ്രം, പി വി മാധവൻ, പ്രൊഫ. ടി കെ രാമകൃഷ്ണൻ, സി പി സദാനന്ദൻ, കെ ജയപ്രകാശ്, ബൈജു മേരിക്കുന്ന്, എം ബഷീർ എന്നിവർ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. പി കെ ഗോപി മറുപടി പ്രസംഗം നടത്തി. വി ടി ഗോപാലൻ സ്വാഗതവും ടി വി ബാബു നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: AITUC Nation­al Con­fer­ence; Poet PK Gopi was honored

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.