27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 6, 2024
July 2, 2024
November 22, 2022
October 21, 2022
October 16, 2022
September 30, 2022
September 29, 2022
September 25, 2022
September 22, 2022
September 22, 2022

എകെജി സെന്റർ ആക്രമണം: പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെടുത്തു

Janayugom Webdesk
തിരുവനന്തപുരം
September 30, 2022 9:27 pm

എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി സഞ്ചരിച്ച സ്കൂട്ടർ ക്രൈം ബ്രാഞ്ച്‌ കണ്ടെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവായ പ്രതി ജിതിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും, ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ ഡ്രൈവറുമാണ് സ്കൂട്ടറിന്റെ ഉടമസ്ഥന്‍.
കഴിഞ്ഞ ദിവസം സ്കൂട്ടർ സംബന്ധിച്ച്‌ ക്രൈം ബ്രാഞ്ചിന്‌ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്‌ കഠിനംകുളത്ത്‌ നിന്ന്‌ സ്കൂട്ടർ കണ്ടെടുത്തത്‌. എകെജി സെന്റർ ആക്രമണം നടത്തിന്റെ പിന്നാലെ സ്കൂട്ടറിന്റെ ഉടമ ഗൾഫിലേക്ക്‌ പോയിരുന്നു. ഇയാളുടെ സഹോദരനാണ്‌ ഇപ്പോൾ വാഹനം ഉപയോഗിക്കുന്നത്‌. ഇയാളെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ സ്കൂട്ടർ ആക്രമണത്തിന്‌ ഉപയോഗിച്ചതായി അറിയില്ലെന്നാണ്‌ ഇയാൾ നൽകിയ മൊഴി.
ജിതിന്റെ വനിതാ സുഹൃത്തായ യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകയാണ്‌ അക്രമദിവസം ഇയാളുടെ വീട്ടിലെത്തി സ്കൂട്ടർ കൊണ്ടുവന്നതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. അക്രമത്തിൽ നേരിട്ട്‌ പങ്കെടുത്തില്ലെങ്കിലും ഗൂഢാലോചനയിൽ ഇവർക്ക്‌ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌.

Eng­lish Summary:AKG cen­ter attack: Scoot­er on which accused was recovered
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.