15 June 2025, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 11, 2024
October 26, 2024
October 25, 2024
October 20, 2024
October 19, 2024
September 28, 2024
September 24, 2024
September 24, 2024
September 18, 2024

എകെഎസ്ടിയു ജനയുഗം സഹപാഠി അറിവുത്സവം സീസൺ‑6 ഇന്ന്

Janayugom Webdesk
മലപ്പുറം
October 14, 2023 8:28 am

സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി എകെഎ‌സ‌്ടിയു ജനയുഗം സഹപാഠി അറിവുത്സവം സീസൺ‑6 സംസ്ഥാനതല മത്സരം ഇന്ന് കോട്ടക്കൽ ഗവ. രാജാസ് ഹയർസെക്കഡറി സ്കൂളിൽ നടക്കും.
പ്രാഥമികതലം കഴിഞ്ഞ് 163 ഉപജില്ലകളിൽ നിന്നും ജില്ലാതലത്തിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് യഥാക്രമം 10,000, 7500, 5000 രൂപ എന്‍ഡോവ്മെന്റ് നൽകും. രാവിലെ 10ന് രാജ്യസഭ എംപി ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിക്കും. 

ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, എകെഎസ‌്ടിയു സംസ്ഥാന പ്രസിഡന്റ് പി കെ മാത്യൂ, സെക്രട്ടറി എം വിനോദ് എന്നിവർ സംബന്ധിക്കും. 12 മണിക്ക് സമാപന സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, എകെഎ‌‌സ‌്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ, ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ്, ഡോ. പി ലൈല വിക്രമരാജ്, ആർ ശരത് ചന്ദ്രൻ നായർ, എകെഎസ‌്ടിയു നേതാക്കളായ കെ സി സ്നേഹശ്രീ, ശശിധരൻ കല്ലേരി, പി എം ആശിഷ്, അനൂപ് മാത്യു, യു എസ് പ്രദീപ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് വാസിൽ, സുരേഷ് എടപ്പാൾ എന്നിവർ സംബന്ധിക്കും.
മത്സരത്തോടനുബന്ധിച്ച് പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടിയുടെ നേതൃത്വത്തില്‍ പഠന ക്ലാസും നടക്കും. 

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.