28 April 2024, Sunday

Related news

March 2, 2024
February 5, 2024
December 18, 2023
October 26, 2023
August 10, 2023
August 8, 2023
August 6, 2023
August 2, 2023
July 1, 2023
June 3, 2023

സംസ്ഥാനത്ത് മദ്യവില കൂടില്ല; ഗാലനേജ്‌ ഫീ കൂടും

Janayugom Webdesk
തിരുവനന്തപുരം
February 5, 2024 7:10 pm

സംസ്ഥാനത്ത് വിദേശനിർമ്മിത മദ്യത്തിന്റെ വില വർധിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗാലനേജ് ഫീയാണ്‌ മദ്യത്തിന് ചുമത്തുന്നത്‌. ഇത്‌ ഉപഭോക്താക്കളിൽ നിന്ന്‌ ഈടാക്കുന്നവയല്ല. ഇത്‌ ബവ്‌റിജസിന്റെ ലാഭവിഹിതവുമായി ബന്ധപ്പെട്ട കാര്യമാണ്‌ — മന്ത്രി വ്യക്തമാക്കി. ഗാലനേജ്‌ ഫീ ഉപഭോക്താക്കൾക്ക്‌ ഉള്ളതല്ല. ഏത്‌ സ്ഥാപനമാണോ നടത്തുന്നത്‌ അവർ സർക്കാരിലേക്ക്‌ അടക്കേണ്ട തുകയാണ്‌. മുൻപ്‌ ഉണ്ടായിരുന്ന ഒന്നാണ്‌ ഗാലനേജ്‌ ഫീ. തികച്ചും ഭരണപരമായ കാര്യമാണിതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് വില ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലിറ്ററിനു 10 രൂപയായി നിശ്ചയിച്ചുവെന്നായിരുന്നു വാർത്ത.

Eng­lish Summary:Alcohol prices will not rise in the state; Gal­lon­age fee will increase
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.