23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 2, 2024
August 29, 2024
August 27, 2024
September 1, 2023
August 29, 2023
May 12, 2023
August 26, 2022
August 17, 2022
June 8, 2022

ലൈംഗിക പീഡന ആരോപണം; മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പൊലീസ് കേസ്

Janayugom Webdesk
കൊച്ചി
March 12, 2022 8:46 am

ലൈംഗിക പീഡന ആരോപണങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ മേക്കപ് സ്ഥാപനത്തിന്റെ ഉടമക്കെതിരെ പൊലീസ് കേസ്. വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ് സ്ഥാപനത്തിന്റെ ഉടമ അനീസ് അന്‍സാരിക്ക് എതിരെയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നു മൂന്ന് യുവതികള്‍ ഇമെയില്‍ മുഖേന സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയിലാണ് നടപടി.

ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണു യുവതികളുടെ പരാതി. 2019ല്‍ വിവാഹ മേക്കപ്പിനു ബുക്ക് ചെയ്ത താന്‍ ട്രയല്‍ മേക്കപ്പിനായി വിവാഹത്തിന് ഒരാഴ്ച മുന്‍പു സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ അനീസ് വസ്ത്രം അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണ് ആദ്യം അനുഭവം പങ്കുവച്ച യുവതിയുടെ പരാതി. ഇതോടെ മേക്കപ് ചെയ്യുന്നതു നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ബുക്കിങ് റദ്ദാക്കിയെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

Eng­lish sum­ma­ry; Alle­ga­tions of sex­u­al harass­ment; Police case against make­up artist

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.