16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 4, 2023
February 4, 2023
February 4, 2023
February 4, 2023
February 3, 2023

ഉണര്‍വോടെ കാര്‍ഷികം

രശ്‌മി പി എസ്
തിരുവനന്തപുരം
March 11, 2022 9:52 pm

കാര്‍ഷിക മേഖലയുടെ എല്ലാതലങ്ങളിലും വികസനത്തിന്റെ കുതിപ്പേകുന്ന പദ്ധതികളുമായി സംസ്ഥാന ബജറ്റ്. ബജറ്റില്‍ കാര്‍ഷിക മേഖലയുടെ വികസനത്തിനും നിലവിലെ പദ്ധതികളുടെ വിപുലീകരണത്തിനുമായി കൃഷിവകുപ്പിന് ബജറ്റില്‍ അനുവദിച്ചത് 881.96 കോടി രൂപ. മുന്‍ വര്‍ഷത്തേക്കാള്‍ 48 കോടി അധികമാണിത്.

നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയര്‍ത്തി. ഇതിനായി 50 കോടി വകയിരുത്തി. പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് വിഎഫ്‌പിസികെയ്ക്കുള്ള അടങ്കല്‍ തുക 14 കോടിയില്‍ നിന്ന് 25 കോടിയായി ഉയര്‍ത്തി. സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഉല്പാദനോപാദികള്‍ക്കുള്ള സഹായം ഹെക്ടറിന് 5500 രൂപ നിരക്കില്‍ നല്‍കുന്നതിനും നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 3000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുന്നതിനുമായി 60 കോടി രൂപ വകയിരുത്തി. ഇതുള്‍പ്പെടെ നെല്‍കൃഷി വികസനത്തിനായി 78 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി ലഭ്യമായ വിഭവശേഷി ശാസ്ത്രീയമായി പരമാവധി ഉപയോഗപ്പെടുത്തി ഉല്പാദനവും വരുമാനവും വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ഫാം പ്ലാന്‍ നടപ്പാക്കും. ബഹുവിള കൃഷിക്ക് പ്രാധാന്യം നല്‍കും. ഫാം പ്ലാന്‍ അടിസ്ഥാനമാക്കിയുള്ള ഉല്പാദന പരിപാടികള്‍, ഉല്പാദക സംഘങ്ങളുടെ വികസനവും സാങ്കേതിക സഹായവും വിതരണ ശൃംഖലയുടെ വികസനവും എന്നീ പുതിയ മൂന്ന് സ്കീമുകളിലൂടെയാണ് ഇവ നടപ്പാക്കുക. ഇതിനായി 29 കോടി വകയിരുത്തി.

തദ്ദേശീയ ഫലങ്ങള്‍ക്ക് പുറമേ റംബുട്ടാന്‍, ലിച്ചി, അവക്കാഡോ, മാംഗോസ്റ്റീന്‍ എന്നിവയുടെ കൃഷി വ്യാപിപ്പിക്കും. പദ്ധതിക്കായി 18.92 കോടി രൂപ വകയിരുത്തി. കര്‍ഷകര്‍ക്കും വിളകള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള വിഹിതം 30 കോടിയായി ഉയര്‍ത്തി.

പ്രകൃതിക്ഷോഭത്തിലും മറ്റും വിള നാശം സംഭവിച്ചാലുള്ള അടിയന്തര സഹായത്തിന് 7.5 കോടി അനുവദിച്ചു.

കാര്‍ഷിക മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിനായി സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനമുള്ള മാര്‍ക്കറ്റിങ് കമ്പനി ആരംഭിക്കും. 20 കോടി വകയിരുത്തി. അവസാന വര്‍ഷ വിഎച്ച്എസ്ഇ അഗ്രികള്‍ച്ചര്‍— ഓര്‍ഗാനിക് ഫാമിങ് കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും 2500 രൂപ ഇന്‍സെന്റീവോടെ ആറ് മാസ പ്രായോഗിക പരിശീലനപരിപാടി നടപ്പാക്കും. ഇതിനായി 2.8 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രവുമായി ചേര്‍ന്ന് മരച്ചീനിയില്‍ നിന്നും എഥനോളും മറ്റ് മൂല്യവര്‍ധിത ഉല്പന്നങ്ങളും ഉല്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ട് കോടി രൂപ അനുവദിച്ചു.

Eng­lish Sum­ma­ry: allo­ca­tion in Bud­get for Agri­cul­tur­al sector

You may like this video also

TOP NEWS

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.