അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ 68-ാ മത് വാരാഘോഷസമ്മേളനം മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സഹകരണ യൂണിയൻ ചെയർമാൻ ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. ജോയിന്റ് രജിസ്ട്രാർ ജനറൽ എസ് ജോസി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ എസ് വാഹിദ്, കെ വി മേഘനാഥൻ, എം പി പവിത്രൻ, വി ടി അജയകുമാർ, പരമേശ്വരപണിക്കർ, ഡി സുധിഷ്, യു രാജുമോൻ, പി വി രമേഷ്, ജെ ബിന്ദു, വി കെ രവീന്ദ്രൻ, ഡി അപ്പുകുട്ടൻ, വി ആര്‍ രജികുമാർ, സായി വെങ്കിടേഷ്, ബി ശ്രീകുമാർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എസ് നിർമ്മലാദേവി സ്വാഗതവും സർക്കിൾ സഹകരണ യൂണിയൻ ഭരണ സമിതി അംഗം എം ബാബു നന്ദിയും പറഞ്ഞു. സമ്മേളനത്തോട് അനുബ ണ്ഡിച്ച് നടന്ന പഠന ക്ലാസിൽ സഹകരണ സംഘം ജോയിന്റ് ഡയറക്ടർ ആഡിറ്റ് എന്‍ ശ്രീവത്സൻ പ്രബന്ധം അവതരിപ്പിച്ചു. റിട്ട. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജെ ഷാജി ക്ലാസ് നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.