27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

April 11, 2024
January 16, 2024
April 27, 2023
April 15, 2022
April 12, 2022
February 6, 2022
January 16, 2022
January 15, 2022

കോടതികളില്‍ അംബേദ്കറുടെ ചിത്രം പ്രദർശിപ്പിക്കണം; കർണാടക ഹൈക്കോടതി

Janayugom Webdesk
ബംഗളുരു
February 6, 2022 8:10 pm

കോടതികളുടെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറുടെ ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന് കർണാടക ഹൈക്കോടതി പ്രമേയം പാസാക്കി.

റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഭരണഘടനാ ദിനം എന്നിങ്ങനെ കോടതികളുടെ എല്ലാ ഔദ്യോഗിക ചടങ്ങുകള്‍ക്കും പുതിയ നിര്‍ദ്ദേശം ബാധകമാണ്. റായ്ച്ചൂരിലെ ജില്ലാ കോടതി വളപ്പിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ അംബേദ്കറുടെ ഛായാചിത്രം റായ്ച്ചൂർ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി നീക്കം ചെയ്തിരുന്നു. ഇതേതുടർന്ന് ഏറെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ബെംഗളുരു പ്രിൻസിപ്പൽ ബെഞ്ച്, ധാർവാജ്, കലബുറഗി ബെഞ്ചുകള്‍, ജില്ലാ, താലൂക്ക് കോടതികള്‍ എന്നിവയെല്ലാം ഔദ്യോഗിക പരിപാടികളില്‍ അംബേദ്കറുടെ ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാറിന്റെ സര്‍ക്കുലറില്‍ പറയുന്നു. അഡീഷണൽ രജിസ്ട്രാർ ജനറലുകള്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് എല്ലാ കോടതികളിലും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും നിര്‍ദേശം നല്‍കി.

eng­lish sum­ma­ry; Ambed­kar’s pic­ture should be dis­played in the courts

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.