23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024

വടകര സ്വദേശിനിയായ ആര്‍പിഎഫ് ജീവനക്കാരിയെ ട്രെയിനിനുള്ളില്‍ വെട്ടിപരിക്കേല്‍പ്പിച്ചു

Janayugom Webdesk
ചെന്നൈ
August 25, 2022 9:25 am

വടകര സ്വദേശിനിയായ ആര്‍പിഎഫ് ജീവനക്കാരിയെ ട്രെയിനിനുള്ളില്‍ വച്ച് വെട്ടിപരിക്കേല്‍പ്പിച്ചു. വടകര പുറമേരിയിലെ എന്‍എന്‍ ആശിര്‍വ(23)യ്ക്കാണ് പരിക്കേറ്റത്. ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിനില്‍ വച്ചാണ് സംഭവം. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ആശിര്‍വയുടെ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റുവെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനില്‍ വച്ചായിരുന്നു ആക്രമണം. ട്രെയിന്‍ പുറപ്പെടുന്നതിന് മുന്‍പ് വനിതാ കോച്ചില്‍ മദ്യലഹരിയിലുള്ള യുവാവ് കയറിയിരുന്നു. ഇയാളോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് വനിതകള്‍ ബഹളം വച്ചു.

എന്നാല്‍ ഇയാള്‍ തയാറായില്ല. ഇവിടെയെത്തിയ ആശിര്‍വ ഇയാളോട് ട്രെയിനില്‍ നിന്നുമിറങ്ങാന്‍ പറഞ്ഞു. ഇതിനിടെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഇയാള്‍ ആശിര്‍വയെ ആക്രമിച്ചു. ഈ സമയം ട്രെയിനും പുറപ്പെട്ടിരുന്നു. വീണ്ടും ഇയാള്‍ ആക്രമിക്കാന്‍ ഒരുങ്ങിയതോടെ ആശിര്‍വ പ്ലാറ്റ്‌ഫോമിലേക്ക് ചാടി. പിന്നാലെ ഇയാളും ട്രെയിനില്‍ നിന്നും ചാടി രക്ഷപെട്ടു. ആശിര്‍വയെ പെരമ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish sum­ma­ry; An RPF employ­ee from Vadakara was hacked inside the train

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.