ആന്ധ്രാപ്രദേശ് മന്ത്രി എം ഗൗതം റെഡ്ഡി(50)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വൈ എസ് ജഗന്മോഹന് മന്ത്രിസഭയിലെ വ്യവസായ-ഐടി വകുപ്പുകളുടെ ചുമതലയാണ് ഗൗതം റെഡ്ഡി നിര്‍വഹിച്ചിരുന്നത്. നെല്ലൂര്‍ ജില്ലയിലെ അത്മകുര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മണ്ഡലത്തില്‍ നിന്നും രണ്ടുതവണ അദ്ദേഹം എംഎല്‍എ ആയിട്ടുണ്ട്. ഗൗതം റെഡ്ഡിയുടെ പിതാവ് രാജാമോഹന്‍ റെഡ്ഡി നാല് പ്രാവശ്യം പാര്‍ലമെന്റ് അംഗമായിരുന്നു.
English Summary:Andhra Pradesh Minister M Gautam Reddy has passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.