26 April 2024, Friday

പുരാവസ്തു തട്ടിപ്പ് കേസ് ;കോടതിയുടെ ഇടപെടല്‍ പരിധി വിടുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Janayugom Webdesk
കൊച്ചി
November 29, 2021 1:29 pm

പുരാവസ്തു തട്ടിപ്പ് കേസില്‍ കോടതിയുടെ ഇടപെടല്‍ പരിധി വിടുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മോന്‍സണ്‍ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമാണ്. കോടതി ഇടപെടല്‍ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

മോന്‍സണ്‍ കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷമായ പരാമര്‍ശങ്ങള്‍ വന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസിലുള്ള പങ്കിനെക്കുറിച്ചും വിശദീകരണം നല്‍കണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ഉന്നത ഇടപെടലുകള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കരുതെന്നു സര്‍ക്കാരിന് കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസില്‍ ഇ.ഡി.യുടെയും സി.ബി.ഐയുടെയുമൊക്കെ ഇടപെടലിനെതിരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.
eng­lish summary;Archaeological fraud case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.