September 22, 2023 Friday

Related news

September 22, 2023
July 14, 2023
July 6, 2023
July 2, 2023
June 28, 2023
June 22, 2023
June 16, 2023
June 11, 2023
June 10, 2023
June 9, 2023

അരിക്കൊമ്പന്റെ പ്രതിസന്ധി അതിരുകവിഞ്ഞ ആനസ്നേഹം കൊണ്ടുണ്ടായത്: മന്ത്രി എ കെ ശശീന്ദ്രൻ

Janayugom Webdesk
കൽപറ്റ
May 27, 2023 8:13 pm

അരിക്കൊമ്പൻ ജനവാസകേന്ദ്രത്തിലിറങ്ങി ഇപ്പോഴുണ്ടാക്കിയ പ്രതിസന്ധി അതിരുകവിഞ്ഞ ആനസ്നേഹം കൊണ്ടുണ്ടായതാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആനപ്രേമികൾ ഹൈക്കോടതിയെ സമീപിച്ചതുകൊണ്ടുണ്ടായ കുഴപ്പമാണിതെന്നും മന്ത്രി കൽപറ്റയിൽ പറഞ്ഞു. മയക്കുവെടിവച്ച് പിടികൂടി അരിക്കൊമ്പനെ കുങ്കിയാക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. ആനസ്നേഹികളുടെ സംഘടന ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതിയാണ് ആനയെ പിടികൂടി ഉൾക്കാട്ടിലേക്ക് തുറന്നുവിടാൻ ഉത്തരവിട്ടത്. 

ആന സാധാരണ ഗതിയില്‍ ഇരുനൂറ് കിലോമീറ്റർ വരെ സഞ്ചരിക്കുന്ന സ്വഭാവമുള്ളതാണ് എന്നറിയാവുന്നതുകൊണ്ടാണ് കുങ്കിയാക്കാൻ അന്ന് തീരുമാനിച്ചത്. ഹൈക്കോടതി വിധിയുള്ളതിനാൽ ഇനി ആ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നുപറയാനാവില്ല. കൂടുതൽ എന്തെങ്കിലും ചെയ്യണമെങ്കിൽ കോടതിയുടെ ഉപദേശം ആവശ്യമാണ്. കമ്പം-തേനിയിലെ ജനവാസമേഖലയും ചിന്നക്കനാലും തമ്മിൽ 26 കിലോമീറ്ററിന്റെ ദൂരമേയുള്ളു. തമിഴ്‌നാട് വനംവകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

Eng­lish Summary;arikomban cri­sis caused by exces­sive love of ele­phants: Min­is­ter AK Saseendran

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.