നിങ്ങള്‍ പുകവലിക്കുന്നവരാണോ? നിങ്ങളില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടോ ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം.
ഇപ്പോഴുള്ള ചര്‍ച്ചാവിഷയമാണിത്!!
പുകവലിക്കുന്നവരെയാണോ അല്ലാത്തവരെയാണോ കോവിഡ് 19 കൂടുതലായി ബാധിക്കുന്നത്? മധ്യ ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട നോവല്‍ കോറോണ വൈറസ് നിരവധി ജീവനുകളാണ് അപഹരിച്ചത്. അതിനപ്പുറം കോറോണയുടെ അതിക്രൂരമായ വശങ്ങള്‍ അനുഭവിച്ചവരും ധാരാളമാണ്. കോവിഡ് 19 പടര്‍ന്നു പിടിച്ചതിന്റെ തുടക്കത്തില്‍ പുകവലിക്കാരെ വൈറസ് എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് ഗവേഷകര്‍ ഒരു കണ്ടുപിടിത്തത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരെ കോവിഡിന്റെ മോശമായ ഫലങ്ങളില്‍ നിന്ന് പുകവലി സംരക്ഷിക്കുന്നു എന്നായിരുന്നു പഠനത്തില്‍ പറഞ്ഞിരുന്നത്. ചൈനയിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗികളുടെ അവസ്ഥയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ നിഗമനത്തിലേക്ക് ശാസ്ത്രലോകം എത്തിയത്. എന്നാല്‍ പിന്നീട് ഫ്രാന്‍സില്‍ നിന്നുമുള്ള പഠനങ്ങളില്‍ നിന്നും ഈ നിഗമനം ഇത് ശരിയല്ലെന്ന വാദം ഉണ്ടായിരുന്നു. പുകവലിക്കാത്തവരേക്കാള്‍ 80% കൂടുതല്‍ പുകവലിക്കാരെ കോറോണ ബാധിച്ചതുമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്ന് ബ്രിട്ടനില്‍ കഴിഞ്ഞ മാസം നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.
കോവിഡ് കേസിലേക്ക് വരുമ്പോള്‍ 2020 ജനുവരിയില്‍ ഈ വൈറസിനെക്കുറിച്ച് വളരെ കുറച്ച് ധാരണകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ പഠനങ്ങളിലൂടെ കോവിഡിനെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോ ദിവസവും പുതുക്കികൊണ്ടിരിക്കുകയാണ്. കോവിഡിന് മുന്‍പ് പുകവലി നിങ്ങളുടെ ശ്വാസകോശത്തിന് ഹാനികരമായിരുന്നു. എന്നാല്‍ പിന്നീട് സാധ്യതകള്‍ വെച്ച പുകവലി കോവിഡില്‍ നിന്നും സംരക്ഷിക്കും എന്ന വാദം ഉണ്ടായി. ഇത് ശരിയായിരുന്നോ? ഈ സാധ്യതകള്‍ പരിശോധിച്ച പഠനങ്ങള്‍ ഭൂരിഭാഗവും ചെറുതായിരുന്നു. മാത്രവുമല്ല കൊറോണ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഉണ്ടായിരുന്നത് വളരെ കുറച്ച് ആക്ടീവ് ആയിട്ടുള്ള പുകവലിക്കാരാണ്.അതുകൊണ്ട് ഇതിന്റെ തീവ്രത കണ്ടെത്താനായിരുന്നില്ല.
എന്നാല്‍ ട്വിസ്റ്റ് പിന്നീടാണ് സംഭവിച്ചത്,
ഇവക്കൊടുവില്‍ നടത്തിയ പഠനങ്ങളില്‍ പുകവലി രോഗം ഗുരുതരമാക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തുകയായിരുന്നു. കോറോണ കേസ് ഗുരുതരമാകുന്നതും പുകവലിയും സംബന്ധിച്ച ബന്ധമാണ് ഇവര്‍ പരിശോധിച്ചത്. യുകെ ബയോബാങ്കിലെ 4,21,469 പേരാണ് പരീക്ഷണത്തില്‍ പങ്കാളിയായത്. 2020 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ഡാറ്റയാണ് ഇതിനായി ഉപയോഗിച്ചത്. ആദ്യം നടത്തിയ പഠനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ അധികം പേരും മരിക്കുകയും പുകവലിക്കുന്നവരില്‍ എത്രത്തോളം വൈറസ് ദോഷകരമായി ഭവിക്കുന്നുവെന്നു കണ്ടെത്താനും സാധിച്ചിരുന്നില്ല. ഇതാണ് അത്തരത്തിലുള്ള സാധ്യതകളിലേക്ക് ശാസ്ത്ര ലോകത്തെ എത്തിച്ചത്.
”പുകവലി ആരോഗ്യത്തിന് ഹാനീകരം’
English Summary;article about how covid affects in Smoking Persons
You May Also Like This Video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.