8 May 2024, Wednesday

Related news

October 1, 2023
September 25, 2023
September 14, 2023
September 2, 2023
September 2, 2023
September 2, 2023
September 1, 2023
August 30, 2023
August 30, 2023
August 29, 2023

വര്‍ണ്ണാഭമായി അത്തച്ചമയം

Janayugom Webdesk
തൃപ്പൂണിത്തുറ
August 30, 2022 9:54 pm

കോവിഡിനെത്തുടര്‍ന്ന് രണ്ട് വര്‍ഷമായി പൊലിമയില്ലാതെ നടത്തിയ അത്തച്ചമയം ഇക്കുറി വര്‍ണ്ണാഭമായി.
തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളുമാണ് ഘോഷയാത്രയുടെ ഭാഗമായത്. ഇതിനു പുറമേ സ്കൂൾ, കോളേജ് വിദ്യാർത്ഥികളും കുടുംബശ്രീ പ്രവർത്തകരും ആശാ പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു.
തോമസ് ചാഴിക്കാടൻ എം പി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അത്തം നഗറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥനയോടെയായിരുന്നു ചടങ്ങ് ആരംഭിച്ചത്. തുടർന്ന് അത്തപ്പതാകയുടെ കൊടിയേറ്റം നടന്നു. തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ്, വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, സംഘാടക സമിതി ജനറൽ കൺവീനർ പി കെ പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു. ഘോഷയാത്രക്ക് മുന്നോടിയായി പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ സംഗീതവിരുന്ന് അവതരിപ്പിച്ചു. 

Eng­lish Sum­ma­ry: Athachamayam held at Kochi after two years of Covid epidemic 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.