23 May 2024, Thursday

Related news

March 14, 2024
December 2, 2023
October 12, 2022
September 24, 2022
September 7, 2022
September 5, 2022
August 16, 2022
August 13, 2022
June 27, 2022
February 18, 2022

തിരുവനന്തപുരത്ത് പൊലീസുകാര്‍ക്ക് നേരെ ആക്രമണം

Janayugom Webdesk
തിരുവനന്തപുരം
February 18, 2022 8:23 am

ആറ്റുകാല്‍ ശിങ്കാരത്തോപ്പ് കോളനിയില്‍ മദ്യപസംഘം പൊലീസിനെ ആക്രമിച്ചു. ഫോര്‍ട്ട് സിഐക് തലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. ആറ്റുകാല്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര കടന്നുവരുന്നതിന്റെ തൊട്ടുമുന്‍പ് രണ്ട് സംഘങ്ങള്‍ മദ്യപിച്ച് ഏറ്റുമുട്ടിയിരുന്നു.
ഇതേതുടര്‍ന്ന് ഫോര്‍ട്ട് സി ഐ രാജേഷും മറ്റ് പൊലീസുകാരും പ്രദേശത്ത് എത്തി മദ്യപസംഘത്തെ പിടിച്ചുമാറ്റുന്നതിനിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.
സി ഐ രാജേഷിന്റെ തലയ്ക്കാണ് അടിയേറ്റത്. പരിക്ക് ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയോട് കൂടി ചികിത്സയ്ക്ക് ശേഷം പൊലീസുകാര്‍ ആശുപത്രി വിട്ടു പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.

Eng­lish sum­ma­ry; Attack on police in Thiruvananthapuram

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.