23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 28, 2023
June 17, 2022
June 9, 2022
May 21, 2022
May 16, 2022
April 30, 2022
April 13, 2022
April 5, 2022
March 8, 2022
March 5, 2022

ബംഗ്ലാദേശ് എഴുത്തുകാരന്റെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ

Janayugom Webdesk
ധാക്ക
April 13, 2022 9:58 pm

ബംഗ്ലാദേശ് എഴുത്തുകാരനും അധ്യാപകനുമായ ഹുമയൂണ്‍ ആസാദിനെ കൊലപാതകത്തില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. പ്രതികളില്‍ രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണെങ്കിലും ഇവര്‍ക്കും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

അഞ്ചാം പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കെവേ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. നിരോധിത സംഘടനയായ ജമായത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) അംഗങ്ങളാണ് പ്രതികള്‍.

2004 ലാണ് ഹുമയൂണ്‍ ആസാദിനെ പ്രതികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. ബംഗ്ലാദേശ് പരമോന്നത സാഹിത്യ പുരസ്‍കാരമായ ബംഗ്ലാ അക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരനാണ് ഹുമയൂണ്‍.

മതേതര‑സ്വതന്ത്ര അഭിപ്രായ സ്വാതന്ത്രത്തിന്റെ വക്താക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ നടന്ന ആദ്യത്തെ ആക്രമണമായാണ് ഹുമയൂണിന്റെ കൊലപാതകത്തെ വിലയിരുത്തുന്നത്.

Eng­lish summary;Bangladeshi writer mur­dered; Defen­dants sen­tenced to death

YOu may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.