20 April 2024, Saturday

Related news

March 6, 2024
October 24, 2023
October 2, 2023
September 24, 2023
September 22, 2023
September 21, 2023
September 6, 2023
September 1, 2023
August 29, 2023
August 2, 2023

ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ യു.പി പൊലീസ് പ്രതികള്‍ക്കൊപ്പം നിന്നു, അന്വേഷണം ഇരകള്‍ക്കും കുടുംബത്തിനുമെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

Janayugom Webdesk
November 11, 2021 11:26 am

യു.പിയിലെ ആൾക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും യു. പി പൊലീസ് നടത്തിയ അന്വേഷണം ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും എതിരെയായിരുവെന്ന് ബി. ബി. സി റിപ്പോർട്ട്. യഥാർത്ഥ പ്രതികൾക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നാല് ആൾക്കൂട്ട ആക്രമണങ്ങളിലാണ് ബി. ബി. സി അന്വേഷണം നടത്തിയത്. അതിൽ മൂന്ന് പ്രധാന കാര്യങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു കേസിൽ ഇരയുടെ കുടുംബം ഗ്രാമത്തിൽ നിന്ന് മാറിത്താമസിക്കാൻ നിർബന്ധിതരായി. ഒരു കേസിൽ പോലും പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തിയെന്ന് കുടുംബങ്ങൾക്ക് അഭിപ്രായമില്ല. എഫ്. ഐ. ആറിൽ പ്രതിചേർത്തവർക്കെതിരെ ഒരു കേസിലും കുറ്റപത്രം നൽകിയിട്ടില്ല എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ബി. ബി. സിയിലെ കീർത്തി ദുബെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സോൻഭദ്ര, ബുലന്ദ്ഷഹർ, മുറാദാബാദ്, മഥുര എന്നിങ്ങനെ നാല് ആൾക്കൂട്ട കൊലപാതകങ്ങളാണ് അന്വേഷിച്ചത്. 

2019ലെ ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്വേഷകുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനം യു. പിയാണ്. ഇന്ത്യയിൽ ആകെ നടക്കുന്ന വിദ്വേഷകുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കണക്കുകൾ നിലവിൽ ലഭ്യമല്ല. 2016ലും 2021ലും നടന്ന ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കുകൾ ബി. ബി. സി തന്നെ കണ്ടെത്തുകയായിരുന്നു. 2016 ജനുവരി മുതൽ ആഗസ്ത് വരെ 11 ഗുരുതരമായ കുറ്റകൃത്യങ്ങളും 2021 ജനുവരി മുതൽ ആഗസ്ത് വരെ 24 ഗുരുതരമായ കുറ്റകൃത്യങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ നാല് കേസിൽ കുറ്റം ചെയ്തെന്ന് കുടുംബങ്ങൾ ആരോപിച്ച ഒരു പ്രതിയെപ്പോലും പൊലീസ് അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ടവർ ജാമ്യം കിട്ടി പുറത്തിറങ്ങുകയും ചെയ്തു. പല കേസിലും ഇരകളുടെ കുടുംബങ്ങൾക്ക് സമ്മർദ്ദത്തിന് വഴങ്ങി ഒത്തുതീർപ്പിന് നിൽക്കേണ്ടി വന്നു. എന്നാൽ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോഡിയടക്കമുള്ള ഉന്നതരുടെ പങ്ക് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവുകൾ അവഗണിച്ചെന്ന് കോൺഗ്രസ് എം. പി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി. സുപ്രീംകോടതിയിലാണ് സാകിയ ഇക്കാര്യം അറിയിച്ചത്. 

വംശഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതർ നൽകുന്ന മൊഴി ഒരു അന്വേഷണവും നടത്താതെ എസ്. ഐ. ടി അംഗീകരിക്കുകയായിരുന്നെന്ന് സാകിയ ജാഫ്രിക്കായി ഹാജരായ കപിൽ സിബൽ പറഞ്ഞു. ഇതിനെ അന്വേഷണമെന്ന് പറയാനാകുമോയെന്നും സിബൽ ചോദിച്ചു. നീതിബോധമുള്ള അന്വേഷണ ഉദ്യോഗസ്ഥനോ ധർമബോധമുള്ള ന്യായാധിപനോ ഒരിക്കലും തെളിവുകൾ നിരാകരിക്കാനാവില്ല, ’ കപിൽ സിബൽ പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശരിയായി പ്രവർത്തിച്ചതുകൊണ്ടാണ് ഭാവ്നഗറിൽ മദ്രസ വിദ്യാർത്ഥികളെ അക്രമികളിൽനിന്നും രക്ഷിച്ചത്. പൊലീസ് ശരിയായി പ്രവർത്തിച്ചിരുന്നെങ്കിൽ വംശഹത്യ ഇല്ലാതാക്കാമായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമാണെന്നും ഹരജിയിൽ സാകിയ ജാഫ്രി പറഞ്ഞു. കലാപമുണ്ടായപ്പോൾ അഹമ്മദാബാദിൽ കർഫ്യൂ പ്രഖ്യാപിച്ചില്ല. സൈന്യത്തെ വിളിക്കുന്നത് മനഃപൂർവം വൈകിപ്പിച്ചു. മുസ്ലീങ്ങളെ പാഠം പഠിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഉന്നതതലത്തിൽ ഗൂഢാലോചന നടന്നത്, ’ സിബൽ പറഞ്ഞു. ഗോദ്ര ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തും മുമ്പ് 3,000 ആർ. എസ്. എസുകാരാണ് അവിടെ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
eng­lish sum­ma­ry; BBC report says that , UP police stand by accused in mass killings
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.