2 May 2024, Thursday

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയോടുള്ള ആദരവ് പ്രകടപ്പിച്ച്‌ ബിസിസിഐ; ഏഴാം നമ്പര്‍ ജഴ്സി പിൻവലിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2023 3:22 pm

കരിയറില്‍ ധോണി ധരിച്ച ഏഴാം നമ്പര്‍ ജഴ്സി ബിസിസിഐ പിൻവലിച്ചു. ഇനിയാര്‍ക്കും ഈ ജഴ്സി നല്‍കില്ല. ഇന്ത്യക്ക് ട്വന്‍റി20, ഏകദിന ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയും നേടിത്തന്ന ക്യാപ്റ്റനോടുള്ള ആദരസൂചകമായാണ് ഈ നടപടി. 2019ലെ ഏകദിന ലോകകപ്പിന്‍റെ സെമിഫൈനലായിരുന്നു ധോണിയുടെ അവസാന അന്താരാഷ്‌ട്ര മത്സരം. 2020 ഓഗസ്റ്റ് 15ന് സമൂഹ മാധ്യമത്തിലൂടെ വിരമിക്കലും പ്രഖ്യാപിച്ചു. അന്നുമുതൽ ദേശീയ ടീമിലെ ആരും ഇതുവരെ ഏഴാം നമ്പർ ഉപയോഗിച്ചിട്ടില്ല. മുമ്പ് സച്ചിൻ തെണ്ടുല്‍ക്കറുടെ 10ാം നമ്പര്‍ ജഴ്സിയും ആദര സൂചകമായി ബിസിസിഐ പിൻവലിച്ചിരുന്നു.

ഇന്ത്യൻ താരം ഷാര്‍ദൂല്‍ താക്കൂര്‍ 10ാം നമ്പര്‍ ജഴ്സി കുറച്ചു കാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ 10ാം നമ്പര്‍ ജഴ്സി സച്ചിനോടൊപ്പം വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച നായകനും ടീമിന് വലിയ സംഭാവനകള്‍ നല്‍കിയ നായകനുമാണ് മഹേന്ദ്ര സിംഗ് ധോണി. നിലവില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്സികള്‍ ലഭ്യമാണെന്നും ബി സി സി ഐ വ്യക്തമാക്കി. 

Eng­lish Sum­ma­ry: BCCI pays trib­ute to Indi­an crick­et leg­end MS Dhoni; The num­ber 7 jer­sey has been retired

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.