8 May 2024, Wednesday

വിദേശ നാണ്യ ശേഖരത്തില്‍ വന്‍ ഇടിവ്

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2022 11:26 pm

രാജ്യത്തെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായ ഒമ്പതാം ആഴ്ചയാണ് വിദേശനാണ്യ നിക്ഷേപം കുറയുന്നത്. കഴിഞ്ഞയാഴ്ച 1.774 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് ആറ് വരെയുള്ള കണക്ക് പ്രകാരം 595.954 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള വിദേശ നാണ്യ ശേഖരമാണ് ഇപ്പോഴുള്ളത്. ഇതിന് മുന്‍പുള്ള ആഴ്ചകളില്‍ ആകെ ശേഖരം 2.695 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 597.728 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്നും പണം പിന്‍വലിക്കുന്ന പ്രവണത വര്‍ധിക്കുന്നതിനാല്‍ രൂപ ഒട്ടേറെ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. മാര്‍ച്ച് വരെയുള്ള ആറ് മാസക്കാലയളവിനിടയില്‍ രാജ്യത്തെ വിദേശ നാണ്യ വിനിമയത്തില്‍ 28.05 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടിവുണ്ടായിട്ടുണ്ട്.
കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകളിലും (എഫ്‌സിഎ), സ്വര്‍ണ കരുതല്‍ ശേഖരത്തിലും ഉണ്ടായ ഇടിവാണ് വിദേശ നാണ്യ ശേഖരത്തിലും തിരിച്ചടിയായത്. മേയ് ആറിന് അവസാനിച്ച ആഴ്ചയില്‍ എഫ്‌സിഎ 1.968 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 530.855 ബില്യണ്‍ ഡോളറായി. യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യത്തകര്‍ച്ചയും വിദേശ നാണയ ആസ്തികളുടെ കണക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Big drop in for­eign exchange reserves

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.