25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024
October 16, 2024
September 17, 2024
September 16, 2024
September 10, 2024
September 8, 2024

കോവിഡ് ഒഴിയുമ്പോള്‍ അടുത്തത്; പക്ഷിപ്പനി ഭീതിയില്‍ യൂറോപ്പും ചൈനയും

Janayugom Webdesk
ബീജിംഗ്
November 16, 2021 12:16 pm

ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ ഭീതിയില്‍ കഴിയുമ്പോള്‍ യുറോപ്പിനെയും ചൈനയെയും ദക്ഷിണകൊറിയെയും അശങ്കയിലാഴ്ത്തി പക്ഷിപ്പനി പടരുന്നു. ചൈനയില്‍ എച്5 എൻ6 പനി 21 പേരില്‍ സ്ഥിരീകരിച്ചു. ദക്ഷിണകൊറിയയിലും പക്ഷിപ്പനി പടരുന്നതിനെ തുടര്‍ന്ന് ഫാമുകളില്‍ കൂട്ടത്തോടെ ഇറച്ചിക്കോഴികളെ കൊന്നൊടുക്കുകയാണ്. 

പൗള്ട്രിമേഖലയില്‍ ജാഗ്രത തുടരണമെന്ന് അധികൃതര് നിര്ദേശം നല്കിയിരുന്നു. പക്ഷിപ്പനിയെത്തുടര്ന്നു മുന്കാലങ്ങളില് ലക്ഷക്കണക്കിന് മുട്ടക്കോഴികളെയും ഇറച്ചിക്കോഴികളെയും കൊന്നൊടുക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. മനുഷ്യരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

യൂറോപ്പിലും ചൈനയിലും ദക്ഷിണകൊറിയയിലും സമീപനാളുകളില് പക്ഷിപ്പനി അതിവേഗം പടരുകയാണെന്ന് വേള്ഡ് ഓര്ഗനൈസേഷന് ഫോര് ആനിമല് ഹെല്ത്ത് പറഞ്ഞു.

യൂറോപ്പില് നോര്വേയിലാണ് രോഗം രൂക്ഷം. എച്ച്‌ 5 എന് 1 പനി റോഗല്ലാന്ഡ് മേഖലയിലെ 7,000 പക്ഷികളില് സ്ഥിരീകരിച്ചു. വളര്ത്തുകോഴികളെ അടച്ചിട്ട സ്ഥലങ്ങളില് പാര്പ്പിക്കാന് ബെല്ജിയം സര്ക്കാര് കര്ഷകര്ക്കു നിര്ദേശം നകിയതും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്ന്നാണ്.

ജപ്പാനിലെ വടക്കുകിഴക്കന് പ്രവിശ്യയില് രോഗം കണ്ടെത്തിയതായി ജപ്പാന് കൃഷിമന്ത്രാലയം സ്ഥിരീകരിച്ചു.

Eng­lish Sum­ma­ry : Bird flu spread­ing in europe

You may also like this video : 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.