21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

വര്‍ഗ്ഗീയതപറഞ്ഞ് വീണ്ടും ബിജെപി ; ഹനുമാൻ ജനിച്ചത് കർണാടകയിലാണെന്നു തേജസ്വിസൂര്യ

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2022 12:56 pm

ഹനുമാൻ സ്വാമി ജനിച്ചത് കർണാടകയിലാണെന്ന അവകാശവാദവുമായിബിജെപി. പാര്‍ട്ടി എംപി തേജസ്വി സൂര്യയാണ് ഇത്തരമൊരു അഭിപ്രായവുമായി രംഗത്തുവന്നത്.കർണാടകയിലെ അഞ്ജനാദ്രി കുന്നാണ് ഹനുമാന്റെ ജന്മസ്ഥലം എന്നാണ് തേജ്വസി അവകാശപ്പെട്ടിരിക്കുന്നത്. 

ബിജെപി സംഘടിപ്പിക്കുന്ന ഭാരത് ദർശൻ യാത്രയുടെ ഭാഗമായി അഞ്ജനാദ്രി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്നിലവിൽ ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് തേജസ്വി സൂര്യ. കർണാടകയിലെ വിജയനഗർ ജില്ലയിലെ അനെഗൊണ്ടിക്ക് സമീപമുള്ള അഞ്ജനാദ്രി കുന്നാണ് ഹനുമാന്റെ ജന്മസ്ഥലമെന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഹനുമാന്റെ ജന്മസ്ഥലത്തെക്കുറിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. ഹനുമാന്റെ ജന്മസ്ഥാനം തിരുമലയിലാണെന്നാണ് ആന്ധ്രാപ്രദേശിന്റെ വാദം. ഇതിലുള്ള പ്രതികരണം അറിയിക്കുന്നതായിരുന്നു തേജസ്വിയുടെ വാക്കുകൾ. “മറ്റുള്ളവർ അതിനെ കുറിച്ച് മറിച്ചുള്ള അവകാശവാദങ്ങൾ ഉന്നയിച്ചിട്ട് കാര്യമില്ല, നമ്മുടെ കിഷ്കിന്ധയാണ് ഹനുമാന്റെ ജന്മസ്ഥലം എന്നതിൽ സംശയമില്ല, അദ്ദേഹം പറഞ്ഞു

യാത്രയ്ക്കിടെ ആയിരക്കണക്കിന് സ്ഥലങ്ങൾക്ക് ഹിന്ദു വിശുദ്ധ ഗ്രന്ഥമായ രാമായണത്തിന്റെ ടൈംലൈനുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുഴുവൻ പാരമ്പര്യങ്ങളിൽ വിശ്വസിക്കുന്നു, അവ അവഗണിക്കാനാവില്ല അദ്ദേഹം കൂട്ടിച്ചേർത്തു. വാൽമീകിയുടെ ജന്മസ്ഥലം കർണാടകയിൽ സ്ഥിതിചെയ്യുന്ന പ്രദേശവുമായി വളരെ അടുത്താണ്. അത് ഞാൻ ഇവിടെ തെളിവായി ആവർത്തിക്കുന്നു അദ്ദേഹം പറഞ്ഞു. 

നിലവിൽ അഞ്ജനാദ്രി കുന്നിന്റെ സമഗ്ര വികസനത്തിനായി 100 കോടി രൂപയാണ് കർണാടക സർക്കാർ അനുവദിച്ചിരിക്കുന്നത്. അതേ സമയം നാല് ദിവസം നീണ്ട് നിൽക്കുന്ന യുവമോർച്ചയുടെ ഭാരത് ദർശൻ സുശാസൻ യാത്ര വെള്ളിയാഴ്ച കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഉദ്ഘാടനം ചെയ്തത്. ഭാരത ദർശനത്തിലൂടെ വിവിധ സ്ഥലങ്ങളിലേക്കുള്ള അനുഭവ പര്യടനങ്ങളിലൂടെ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും ചരിത്ര സമ്പന്നതയും തങ്ങളുടെ പ്രവർത്തകർക്ക് പരിചയപ്പെടുത്തുമെന്ന് യുവമോർച്ച പറഞ്ഞു. 

സ്റ്റാർട്ടപ്പുകൾ, സംരംഭകർ, കുടിൽ വ്യവസായങ്ങൾ, കർഷകർ എന്നിവരുമായി ചർച്ചകളിൽ ഏർപ്പെടാനും ബിജെവൈഎം പ്രവർത്തകർക്ക് അവസരം ലഭിക്കുമെന്ന് ബിജെവൈഎം പത്രക്കുറിപ്പിൽ അറിയിച്ചു. ഹംപി, എച്ച്എഎൽ, നാസ്‌കോം, ഒല, പാവഗഡ സോളാർ പാർക്ക് എന്നിവിടങ്ങളിൽ ഇവർ സന്ദർശനം നടത്തും.

Eng­lish Summary:BJP again on com­mu­nal grounds; Tejaswisurya says Hanu­man was born in Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.