ബുള്‍ഡോസര്‍ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുപാര്‍ട്ടികള്‍ ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ വര്‍ഗീയ, ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരായ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അമര്‍ജിത് കൗര്‍, സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സുചേത ഡെ (സിപിഐഎംഎല്‍), ശത്രുജിത് സിങ് (ആര്‍എസ്‌പി), ബിര്‍ജു നായക് (സിജിപിഐ)എന്നിവര്‍ സംസാരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ദിനേഷ് വാര്‍ഷ്ണെ, കെ എം തിവാരി (സിപിഐ(എം), രവി റായ് (സിപിഐഎംഎല്‍) തുടങ്ങിയവര്‍ നേതൃത്വം നല്കി.
പാവപ്പെട്ടവരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും അന്നം മുടക്കാനാണ് ബിജെപി ബുള്‍ഡോസര്‍ രാഷ്ട്രീയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമര്‍ജിത് കൗര്‍ പറഞ്ഞു. ബിജെപിക്ക് ഉചിതമായ ചിഹ്നം താമരയല്ല ജെസിബി ആയിരിക്കുമെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിലും പാവങ്ങളെ കുടിയിറക്കുന്ന ഭരണക്കാർ ശ്രീലങ്കയുടെ പാഠങ്ങൾ മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
English Summary:BJP appropriate symbol is JCB: Binoy Vishwam MP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.